ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഏരിയ സമ്മേളനം

നാദാപുരം: നരിപ്പറ്റ പഞ്ചായത്ത്‌ ആയുർവേദ ഡിസ്പെൻസറിയുടെ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ്‌ ഇന്ത്യ കുറ്റ്യാടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വാർഷിക സമ്മേളനം റിട്ട. ഡി.എം.ഒ ഡോ. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ്​​ ഡോ. കെ.പി. രമേശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി റിപ്പോർട്ട്​ ഡോ. വിപിൻ ദാസ്​, ജില്ല കമ്മിറ്റി റിപ്പോർട്ട്​ ഡോ. രോഷ്‌ന സുരേഷ്​, ജില്ല വനിത കമ്മിറ്റി റിപ്പോർട്ട്​ ഡോ. ശാരിക, ഏരിയ കമ്മിറ്റി റിപ്പോർട്ട്‌ ഡോ. മുബഷിർ, ഏരിയ വനിത കമ്മിറ്റി റിപ്പോർട്ട്​ ഡോ. ലിജി, സാമ്പത്തിക റിപ്പോർട്ട്‌ ഡോ. ശ്രുതി എന്നിവർ അവതരിപ്പിച്ചു. ഡോ. എ.ജി. അതുൽ പ്രമേയം അവതരിപ്പിച്ചു. നടുവേദനയും ചികിത്സയും എന്ന വിഷയത്തിൽ ഡോ. ശബരീഷ്‌ ക്ലാസെടുത്തു. ഡോ. വി.പി. അനൂപ്‌, ഡോ. ശ്രുതി എന്നിവർ സംസാരിച്ചു. പതിനഞ്ചംഗ എക്സ്ക്യൂട്ടിവ്‌ മെംബർമാരെയും ഏരിയ കമ്മിറ്റി ഭാരവാഹികളെയും തെരഞ്ഞെടുത്തു. ഡോ. വി.പി. അനൂപ്‌ (പ്രസി​), ഡോ. കെ.പി. രമേശൻ (വൈസ്​ പ്രസി), ഡോ. എ.ജി. അതുൽ (ജന. സെക്ര), ഡോ. ടി. അപർണ (ജോ. സെക്ര), ഡോ. കെ. മുബഷിർ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. വനിത കമ്മിറ്റി ഭാരവാഹികളായി ഡോ. ഷിവാനദാസ്‌ (ചെയർ), ഡോ. ആർ. ശ്രുതി (കൺ) എന്നിവരെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.