'മാപ്പിളപ്പാട്ട് എഴുത്തിലെ ശിൽപഭംഗികൾ' സെമിനാർ

കൊടുവള്ളി: ഇശൽമാല മാപ്പിളകലാ സാഹിത്യസംഘം കോഴിക്കോടി​‍ൻെറ വാർഷികാഘോഷ പരിപാടികളടെ ഭാഗമായി 'മാപ്പിളപ്പാട്ട് എഴുത്തിലെ ശിൽപഭംഗികൾ' സെമിനാർ സംഘടിപ്പിച്ചു. ലക്ഷണമൊത്ത മാപ്പിളപ്പാട്ടുകളിൽ ചില പാട്ടുകളെ ശുദ്ധമലയാളത്തിൽ എഴുതിയതി​ൻെറ പേരിലും ഈണങ്ങൾ നൽകിയതി​​‍ൻെറയും പേരിലും ഒഴിച്ചുനിർത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് സെമിനാറിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അബ്​ദുൽ നാസർ ഉദ്ഘാടനം ചെയ്തു. അഷ്റഫ് വാവാട് അധ്യക്ഷത വഹിച്ചു. പക്കർ പന്നൂർ, ബാപ്പു വാവാട്, പി.സി. പാലം എന്നിവർ സെമിനാറിൽ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം പി. ഇബ്രാഹീം, കെ. ഇബ്രാഹീം ഓമശ്ശേരി, ടി. അബ്​ദുല്ല ചേന്ദമംഗലൂർ, മുജീബ് റഹ്മാൻ കരുവൻപൊയിൽ, കെ.എം. റഷീദ്, അബ്​ദുറഹിമാൻ പന്നൂർ തുടങ്ങിയവർ സംസാരിച്ചു. പാട്ടുകളുടെ അവതരണവും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.