സി.പി.എം ഏരിയ സമ്മേളനത്തിന് ഇന്ന്​ തുടക്കം

ബാലുശ്ശേരി: സി.പി.എം ബാലുശ്ശേരി ഏരിയ സമ്മേളനത്തിന് ചൊച്ചാഴ്ച കൂട്ടാലിടയിൽ തുടക്കമാകും. രാവിലെ ഒമ്പതിന് സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ്കുമാർ ഉദ്​ഘാടനം ചെയ്യും. സംസ്ഥാന സെക്ര​ട്ടേറിയറ്റ് അംഗം ടി.പി. രാമകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം പി.എ. മുഹമ്മദ് റിയാസ് എന്നിവർ സംബന്ധിക്കും. ഏരിയ സമ്മേളന ഭാഗമായി കൂട്ടാലിടയിൽ നടന്ന മഹിള സംഗമത്തിൽ കാനത്തിൽ ജമീല എം.എൽ.എ, കെ.കെ. ലതിക, എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം രഹന സബീന എന്നിവർ പങ്കെടുത്തു. വർഗീയ ഫാഷിസ്​റ്റ്​ ഭീകരതയുടെ ഏഴ് വർഷങ്ങൾ എന്ന വിഷയത്തിൽ എം. ഗിരീഷി​െന്‍റ പ്രഭാഷണവും നടന്നു. സമ്മേളന ഭാഗമായി എട്ടിന് ഉച്ചക്ക് രണ്ടിന്​ ഡൽഹി കർഷക സമര നായകൻ വിജു കൃഷ്ണൻ സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.