നന്മണ്ട: ജില്ല പഞ്ചായത്ത് നന്മണ്ട ഡിവിഷൻ ഉപെതരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കുേമ്പാൾ നെഞ്ചിടിപ്പോടെ മുന്നണികൾ. ഒരു മാസക്കാലം നീണ്ടുനിന്ന പ്രചാരണത്തിനു ശേഷം വോട്ടർമാർ പോളിങ് ബൂത്തിലെത്തി വിധിയെഴുതുമ്പോൾ ഉപെതരഞ്ഞെടുപ്പിൽ ഡിവിഷൻ ആരെ തുണക്കുമെന്ന നെഞ്ചിടിപ്പിലാണ് ഇടത്-വലതു മുന്നണികൾ. ഇടതിൻെറ സിറ്റിങ് സീറ്റാണ് നന്മണ്ട. ജില്ല പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന കാനത്തിൽ ജമീല നിയമസഭ മത്സരത്തിനായി അംഗത്വം രാജിവെച്ചതിനെ തുടർന്നാണ് ഉപെതരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ സിറ്റിങ് സീറ്റ് ഉയർന്ന ഭൂരിപക്ഷത്തോടെ നിലനിർത്തുക എന്നതു എൽ.ഡി.എഫിൻെറ അഭിമാന പ്രശ്നം കൂടിയാണ്. ഇടതു വോട്ട് ചോർച്ചയിൽ പ്രതീക്ഷ അർപ്പിച്ച് യു.ഡി.എഫ് വീറുംവാശിയോടെയും തന്നെയാണ് കളത്തിലിറങ്ങിയത്. വോട്ടിങ് ശതമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എൻ.ഡി.എയും ഇരുമുന്നണികൾക്കൊപ്പമുണ്ട്. പൊൻകുന്നിൻ താഴ്വരയിൽ ഇടത് വിജയക്കൊടി നാട്ടുമെന്ന പ്രതീക്ഷയിലാണെങ്കിലും കഴിഞ്ഞ ഭൂരിപക്ഷം നിലനിർത്താൻ കഴിയുമോ എന്ന ആശങ്കയും പ്രവർത്തകർക്കിടയിലുണ്ട്. യു.ഡി.എഫ് നേരത്തേ മത്സരിച്ച സ്ഥാനാർഥിയെ മാറ്റി പുതിയ മുഖം പരീക്ഷിക്കുന്നത് എത്രമാത്രം വിജയിക്കുമെന്നുള്ളതും കാത്തിരുന്ന് കാണേണ്ടതുതന്നെ. നന്മണ്ട ഡിവിഷനിൽ 41 വാർഡുകളിലെ 62,000ത്തോളം വോട്ടർമാർക്കാണ് സമ്മതിദാനാവകാശം. 24 വാർഡുകളിൽ ഇടതിനാണ് മേധാവിത്വം. 15 വാർഡുകളിൽ യു.ഡി.എഫിനും. നേരിയ വോട്ടുകൾക്കാണ് ഇടതിന് 15 വാർഡുകൾ നഷ്ടമായതെങ്കിൽ മറ്റു 24 വാർഡുകൾ ഗണ്യമായ വോട്ടുകൾ നേടിയാണ് വിജയിച്ചത്. ചുരുങ്ങിയ വോട്ടുകൾക്ക് നഷ്ടപ്പെട്ട വാർഡുകൾ കൂടി ഇത്തവണ വോട്ടു വിഹിതം വർധിപ്പിച്ച് തിരിച്ചുപിടിക്കാനുള്ള തന്ത്രവും എൽ.ഡി.എഫ് പയറ്റുന്നു. ഭരണ പോരായ്മകൾ ഉയർത്തിപ്പിടിച്ചാണ് യു.ഡി.എഫ് പ്രചാരണ രംഗം കൊഴുപ്പിച്ചതെങ്കിൽ കേന്ദ്ര ഭരണത്തിൻെറ നേട്ടങ്ങളും സംസ്ഥാന ഭരണത്തിൻെറ അഴിമതികളും അക്കമിട്ട് നിരത്തി വോട്ടർമാരെ സ്വാധീനിക്കാനാണ് എൻ.ഡി.എ ശ്രദ്ധ കാണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.