കായിക മത്സരം

കോഴിക്കോട്​: അന്താരാഷ്​ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഡൗൺസിൻഡ്രേം ഫെഡറേഷൻ ഓഫ് കേരളയും ദോസ്ത് സപ്പോർട്ട് ഗ്രൂപ്​ കോഴിക്കോടും സംഘടിപ്പിച്ച ഡൗൺസിൻഡ്രോം കുട്ടികൾക്കായുള്ള കായികമത്സരം ക്രിസ്​ത്യൻ കോളജ് ഗ്രൗണ്ടിൽ നടന്നു. ഓട്ടമത്സരം, സോഫ്റ്റ്ബാൾ ത്രോ, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ എന്നിവ നടത്തി. മാതാപിതാക്കൾക്കായുള്ള ഓട്ട മത്സരവും ഡിസ്​കസ്ത്രോയും ഉണ്ടായി. നാസർ ബാബു അധ്യക്ഷത വഹിച്ചു. അഡ്വ. വി. അച്യുതൻ ഉദ്​ഘാടനം ചെയ്​തു. സൈദ് അക്ബർ ബാദ്ഷാ ഖാൻ, സി. വിപിൻ, രൂപേഷ് ലാൽ എന്നിവർ സംസാരിച്ചു​. ജോബി സ്വാഗതവും ശാലിനി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.