കുറ്റിക്കാട്ടൂർ: പൊതുമരാമത്ത് റോഡുകളുടെ നിർമാണത്തിൽ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് പൊതുജനങ്ങളെ സഹകരിപ്പിച്ചുകൊണ്ടുള്ള സംവിധാനത്തിന് തുടക്കമായി. നിശ്ചിത കാലയളവിനുള്ളിലുണ്ടാകുന്ന തകരാറുകൾ പരിഹരിക്കാൻ കരാറുകാരനെ ബാധ്യസ്ഥനാക്കുന്നതിനും പരാതികൾ പൊതുജനങ്ങൾക്ക് ബന്ധപ്പെട്ടവരെ നേരിട്ട് അറിയിക്കുന്നതിനും വിശദാംശങ്ങളോടെയുള്ള ബോർഡുകളാണ് വിവിധ റോഡുകളിലായി സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും നടപ്പാക്കുന്ന പദ്ധതിയുടെ കുന്ദമംഗലം നിയോജകമണ്ഡലംതല പരിപാടി പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിയങ്ങാട്-കോണാറമ്പ്-പെരുവയൽ- പള്ളിത്താഴം റോഡിൽ പരിയങ്ങാട് ജങ്ഷനിൽ സ്ഥാപിച്ച ബോർഡിൽ ഡിഫക്ട് ബാധ്യതാ കാലയളവ്, കരാറുകാരൻെറ പേരും മൊബൈൽ നമ്പറും, അസി. എൻജിനീയറുടെയും പൊതുമരാമത്ത് വകുപ്പിൻെറ ടോൾഫ്രീ കണക്ഷൻെറയും നമ്പറുകൾ തുടങ്ങിയവ രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണെന്ന കാപ്ഷനും നൽകിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് മെംബർ ടി.പി. മാധവൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബർ രാജേഷ് കണ്ടന്നൂർ, ഇ. വിശ്വനാഥൻ, പി. ശ്രീധരൻ, പി.ടി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ജി. ബിജു സ്വാഗതവും കെ. ധന്യ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.