മടവൂർ മുട്ടാഞ്ചേരിയിൽ തെരുവുനായ്​ ശല്യം

മടവൂർ: പഞ്ചായത്തിലെ മുട്ടാഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്​ ശല്യം രൂക്ഷമായി. പകൽസമയത്തും രാത്രിയിലുമെല്ലാം നായ്​ക്കൾ കൂട്ടമായെത്തി വളർത്തുമൃഗങ്ങളെ കടിച്ച് കൊല്ലുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുകയാണ്​. കറുത്തേടത്ത് മീത്തൽ കെ.എം. രജീഷി​ൻെറ വീട്ടിലെ ആടുകളെ നായ്​ക്കൾ കടിച്ച് പരിക്കേൽപിക്കുകയും ഒന്നിനെ കൊല്ലുകയും ചെയ്തു. ഇരിമ്പൻകുറ്റിക്കൽ റൈസുവി​ൻെറ വീട്ടിലെ ആടിനും കടിയേറ്റിട്ടുണ്ട്. പുല്ലോറമ്മൽ നൗഷാദി​ൻെറ ഗർഭിണിയായ ആടിനെയും നായ്​ക്കൾ കടിച്ചുകൊന്നു. തെരുവുനായ്​ ശല്യം വർധിച്ചതോടെ ആളുകൾക്ക് പുറത്തിറങ്ങി നടക്കാനും വളർത്തുമൃഗങ്ങളെ മേയാൻ വിടാനും കഴിയാത്ത അവസ്ഥയാണ്. ഗ്രാമപഞ്ചായത്ത് നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.