മുക്കം ബാങ്ക്: ഭരണസമിതിയെ അധികാരമേൽപിക്കണമെന്ന് ഹൈകോടതി

മുക്കം: മുക്കം സർവിസ് സഹകരണ ബാങ്കി​ൻെറ ഭരണസമിതി സസ്‌പെൻഡ് ചെയ്ത് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയെ നിയമിച്ച ജോയൻറ്​ രജിസ്ട്രാർ ജനറലി​ൻെറ നടപടി ഹൈകോടതി റദാക്കി. ​െതരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ തിങ്കളാഴ്ച രാവിലെ 11ന് അധികാരം തിരിച്ചേൽപിക്കണമെന്ന് ജോയൻറ്​ രജിസ്ട്രാർ ജനറലിനോട് ഹൈകോടതി ഉത്തരവിൽ നിർദേശിച്ചു. 2020 ഡിസംബർ 28നാണ് സഹകരണ ജോ. രജിസ്ട്രാർ, യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതിയെ സസ്പെൻഡ് ചെയ്ത് അഡ്മിനിസ്‌ട്രേറ്ററെ ഭരണം ഏൽപിച്ചത്. ഒരുവർഷം നീണ്ട നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് ഭരണസമിതിക്ക് അനുകൂലമായ വിധി ഉണ്ടായിരിക്കുന്നത്. ബാങ്കി​‍ൻെറ ഭരണം ജനാധിപത്യവിരുദ്ധ മാർഗത്തിലൂടെ പിടിച്ചെടുക്കാനുള്ള സി.പി.എം ശ്രമത്തിനാണ് തിരിച്ചടി കിട്ടിയതെന്ന് യു.ഡി.എഫ് മുക്കം മുനിസിപ്പാലിറ്റി കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.