ബേപ്പൂർ: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം വീണ്ടും മരവിപ്പിച്ച് ഉത്തരവിറക്കിയത് പ്രതിഷേധാർഹമാണെന്ന് എൻ.ജി. ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി. ലീവ് സറണ്ടർ മരവിപ്പിച്ചത് ദീർഘിപ്പിച്ച് ഉത്തരവായതിൽ പ്രതിഷേധിച്ച് മീഞ്ചന്ത ബ്രാഞ്ച് ബേപ്പൂർ പോർട്ട് ഓഫിസ് പരിസരത്ത് നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മധു രാമനാട്ടുകര അധ്യക്ഷനായി. വി. വിപീഷ്, എം.വി. ബഷീർ, കെ.പി. സുജിത, കെ.വി. ബാലകൃഷ്ണൻ. കെ. ജ്യോതിഷ്കുമാർ, വി. ശ്രീജയൻ, കെ.എ. സദാശിവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.