അതിഥി മന്ദിരത്തിൽ മദ്യക്കുപ്പി; രണ്ട് ജീവനക്കാരെ പുറത്താക്കി

വടകര: അതിഥി മന്ദിരത്തിൽ മന്ത്രിയുടെ പരിശോധനയിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ രണ്ട് താൽകാലിക ജീവനക്കാരെ പുറത്താക്കി. വാച്ചർമാരായ പി.കെ. പ്രകാശൻ , സി.എം. ബാബു എന്നിവർക്കെതിരെയാണ് ചീഫ് എൻജിനീയർ നടപടി സ്വീകരിച്ചത്. ഇവർക്ക് പകരം രണ്ട് പേരെ പുതുതായി നിയമിക്കാൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി. ഇക്കഴിഞ്ഞ 27ന് രാവിലെ പത്തര മണിയോടെയാണ് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വടകര പഴയ സ്​റ്റാൻഡ്​ പരിസരത്തെ അതിഥി മന്ദിരത്തിലെത്തിയത്. മലിനമായി കിടന്ന അതിഥി മന്ദിരത്തി​ൻെറ പരിസരത്തെ മാലിന്യങ്ങൾക്കിടയിൽ ഒഴിഞ്ഞ മദ്യക്കുപ്പികൾ മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടു. സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി ചീഫ് എൻജിനീയർക്ക് നിർദേശം നൽകി. ഇതി​ൻെറന്റ അടിസ്ഥാനത്തിലാണ് രണ്ടു പേർക്കെതിരെ നടപടി സ്വീകരിച്ചത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.