ഉറവിട മാലിന്യ സംസ്കരണം: പരിശീലനം

ഓമശ്ശേരി: ഗ്രാമ പഞ്ചായത്ത്‌ ഇൻറർ നാഷനൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമൻെറുമായി സഹകരിച്ച്‌ വാർഡുകളിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ടവർക്ക്‌ ഉറവിട മാലിന്യ സംസ്കരണ പദ്ധതിയുടെ പരിശീലനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡൻറ്​ എം.എം.രാധാമണി ഉദ്​ഘാടനം ചെയ്തു. വികസന സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. എം.ഷീജ, പി.കെ.ഗംഗാധരൻ, സി.എ.ആയിഷ, അശോകൻ പുനത്തിൽ, മൂസ നെടിയേടത്ത്‌, പി.ഇബ്രാഹീം ഹാജി, എം.ഷീല, എ.കെ.തങ്കമണി, ടി.കെ.ഗംഗ എന്നിവർ സംസാരിച്ചു. കെ.കെ.ബാബുരാജൻ സ്വാഗതവും കെ.ജി.തങ്ക നന്ദിയും പറഞ്ഞു. ഫോട്ടോ ഓമശ്ശേരിയിൽ നടന്ന ഉറവിട മാലിന്യ സംസ്കരണ പദ്ധതിയുടെ പരിശീലന ക്ലാസ്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡൻറ്​ എം.എം.രാധാമണി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.