തൃണമൂൽ കോൺഗ്രസിലേക്ക്​ കൂടുതൽ കോൺഗ്രസ്​ നേതാക്കളെത്തുമെന്ന്​

കോഴിക്കോട്: കേരളത്തിലെ അസംതൃപ്​തരായ കോൺഗ്രസ്​ നേതാക്കൾ തൃണമൂൽ കോൺഗ്രസിലേക്ക്​ വരാൻ തയാറെടുക്കുകയാണെന്ന്​ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ മനോജ് ശങ്കരനെല്ലൂർ. വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ അവകാശപ്പെട്ടു. മുൻ ഡി.സി.സി പ്രസിഡൻറും യൂത്ത്​ കോൺഗ്രസ്​ സംസ്​ഥാന നേതാവുമടക്കം ത​ൃണമൂലിലേക്ക്​ എത്തും. അടുത്ത ​പ്രധാനമന്ത്രിയായി മമത ബാനർജിയെയാണ്​ രാജ്യം ഉറ്റുനോക്കുന്നത്​. കേരളത്തിൽ നിന്ന്​ പാർട്ടിയിലേക്ക് വരുന്നവരെ ജനുവരി അവസാനം കോഴിക്കോട് നടക്കുന്ന മഹാസമ്മേളനത്തിൽ സ്വീകരിക്കുമെന്നും സംസ്ഥാനത്ത് പാർട്ടിക്ക് 14 ജില്ല കമ്മിറ്റികളും ഭാരവാഹികളായതായും മനോജ് പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി സുഭാഷ് കുണ്ടന്നൂർ, വർക്കിങ് പ്രസിഡൻറ്​ ഷംസു പൈനിങ്ങൽ, സി.ജി. ഉണ്ണി എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.