പന്തീരാങ്കാവ്: നേതാക്കൾക്കും അവരുടെ കുടുംബത്തിതിനും വേണ്ടി മാത്രമുള്ള ഭരണമാണ് പിണറായിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. ഒളവണ്ണ കൊടിനാട്ടുമുക്കിൽ കോൺഗ്രസ് ഓഫിസിൽ ഷൗക്കത്തലി പുനത്തിൽ സ്മാരകഹാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് കെ. പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ് മുഖ്യപ്രഭാഷണം നടത്തി. ഒളവണ്ണ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് വിനോദ് മേക്കോത്ത് കെ. സുധാകരന് ഉപഹാരം നൽകി. വിവിധ പാർട്ടികളിൽനിന്ന് വന്നവർക്ക് സ്വീകരണം നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. ജയന്ത്, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്, അംശുലാൽ പൊന്നാറത്ത്, തസ്വീർ ഹസ്സൻ, ചോലയ്ക്കൽ രാജേന്ദ്രൻ, കെ.ടി. ജയലക്ഷ്മി, എ. ഷിയാലി, ദിനേശ് പെരുമണ്ണ, പി.എം. സലീം, സുജിത്ത് കാഞ്ഞോളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.