ഗിരീഷ്‌ കീര്‍ത്തിക്ക് സംസ്ഥാന ഭിന്നശേഷി അവാര്‍ഡ്​

p3 or kp + kr എകരൂല്‍: സാമൂഹിക നീതി വകുപ്പ് നല്‍കുന്ന സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് ഉണ്ണികുളം പഞ്ചായത്തിലെ വാര്‍ഡ്‌ 19ല്‍ വെസ്​റ്റ്​ ഇയ്യാട് സ്വദേശി ഗിരീഷ്‌ കീര്‍ത്തി(45) അര്‍ഹനായി. ഭിന്നശേഷിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ നൈപുണ്യം തെളിയിച്ചവര്‍ക്ക് ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിച്ചതിന്​ മികച്ച റോള്‍ മോഡല്‍ വിഭാഗത്തിലാണ്​ അവാര്‍ഡ്​. കാഴ്ച ശക്തിയില്ലാത്ത ഗിരീഷ് സംസ്ഥാന വികലാംഗ ക്ഷേമ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുകയാണ്​. എറണാകുളത്താണ് താമസിക്കുന്നത്. സ്ഥിരമായി ദീര്‍ഘദൂരം ഒറ്റക്ക് യാത്ര ചെയ്താണ് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ഗിരീഷ്‌ പറഞ്ഞു. 15 വര്‍ഷമായി പൊതു സേവന രംഗത്തുണ്ട്​. കുട്ടിക്കാലത്ത് കാഴ്ചശക്തി ഉണ്ടായിരുന്നെങ്കിലും ക്രമേണ അന്ധത ബാധിച്ച് ആറു വര്‍ഷമായി പൂര്‍ണമായും കാഴ്ച ശക്തി നഷ്​ടമാവുകയായിരുന്നു. അവിവാഹിതനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.