കുട്ടികൾ സ്കൂളിൽ ഹാജരാവാത്ത ദിവസങ്ങളിൽ അരി കൊടുക്കാൻ ഉത്തരവ്

കുറ്റ്യാടി: ഉച്ചഭക്ഷണ പദ്ധതി പ്രകാരം സ്കൂളുകളിൽ ലഭിച്ച അരി ഹാജരാവാത്ത കുട്ടികൾക്ക് വീട്ടിലേക്ക് നൽകാൻ വിദ്യാഭ്യാസ വകുപ്പ്​ നിർദേശം. ഇപ്പോൾ കുട്ടികൾക്ക് ബാച്ചടിസ്ഥാനത്തിൽ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമാണ് ക്ലാസുള്ളത്. നവംബറിൽ ഹാജരാവാത്ത ദിവസം 1-5 ക്ലാസുകാർക്ക് ദിവസം 100 ഗ്രാം വീതവും 6-7 ക്ലാസുകാർക്ക് 150 ഗ്രാം വീതവും അരി നൽകാനാണ് ഭക്ഷ്യഭദ്രത അലവൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അരി നൽകുന്നത്. ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾ ഓരോരുത്തരും ഒരു മാസം എത്ര ദിവസം സ്കൂളിൽ ഹാജരായില്ല എന്ന് കണക്കാക്കിയാണ് അരിവിതരണം. ഡിസംബർ മൂന്നിനകം അരി വിതരണം ചെയ്യുവാനാണ് പ്രധാനധ്യാപകർക്ക് നിർദേശം. ബാച്ച് ക്രമീകരണത്തി‍ൻെറ അടിസ്ഥാനത്തിൽ സ്കൂളിൽ വരേണ്ടതില്ലാത്ത ദിവസങ്ങൾ, മറ്റേതെങ്കിലും കാരണത്താൽ സ്കൂളിൽ ഹാജരാകുവാൻ സാധിക്കാത്ത ദിവസങ്ങൾ, കനത്തമഴ മുന്നറിയിപ്പ് കണക്കിലെടുത്ത് സ്കൂളിന് അവധിപ്രഖ്യാപിച്ച ദിവസങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഹാജരാകാത്ത ദിവസങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.