മീ ടു കേസ്: നടന്‍ അര്‍ജുന്‍ സര്‍ജക്ക് പൊലീസ് ക്ലീന്‍ ചിറ്റ്

ബംഗളൂരു: മീ ടു ആരോപണക്കേസില്‍ തെന്നിന്ത്യന്‍ നടന്‍ അര്‍ജുന്‍ സര്‍ജക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കി. തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായ മലയാളി നടി ശ്രുതി ഹരിഹരനാണ് അര്‍ജുന്‍ സര്‍ജക്കെതിരെ മീ ടു ആരോപണം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ബംഗളൂരു ഫസ്​റ്റ് അഡീഷനല്‍ ചീഫ് മെട്രേപ്പൊലിറ്റന്‍ മജിസ്‌ട്രേറ്റ് (എ.സി.എം.എം.) കോടതിയില്‍ ബി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി പൊലീസ് പറഞ്ഞു. 2018 ഒക്ടോബറിലാണ് ശ്രുതി ഹരിഹരന്‍ സമൂഹ മാധ്യമത്തിലൂടെ അര്‍ജുന്‍ സര്‍ജക്കെതിരെ മീ ടു ആരോപണമുന്നയിച്ചത്. വിസ്മയ സിനിമ ചിത്രീകരണത്തിൻെറ റിഹേഴ്‌സല്‍ സമയം അര്‍ജുന്‍ മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം. സിനിമയില്‍ അര്‍ജു‍ൻെറ ഭാര്യയുടെ വേഷത്തിലായിരുന്നു ശ്രുതി അഭിനയിച്ചത്. കബൻപാര്‍ക്ക് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തില്‍ തെളിവുകളുടെ അഭാവത്തില്‍ അര്‍ജുന്‍ സര്‍ജയെ കുറ്റവിമുക്തനാക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.