സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് വനിതാസംഗമം

മുക്കം: ജീവകാരുണ്യപ്രവർത്തകനും മുക്കം മുസ്​ലിം അനാഥശാല സ്ഥാപനകനുമായ വയലിൽ മൊയ്തീൻകോയ ഹാജിയുടെ നാമഥേയത്തിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്​റ്റി‍ൻെറ ആഭിമുഖ്യത്തിൽ മുക്കത്ത് വനിത സംഗമം നടത്തി. ട്രസ്​റ്റി‍ൻെറ കീഴിൽ നടക്കുന്ന സ്ത്രീശാക്തീകരണ പ്രവർത്തനഭാഗമായി നടന്ന സംഗമം മുക്കം നഗരസഭ വൈസ് ചെയർപേഴ്സൻ അഡ്വ. കെ.പി. ചാന്ദിനി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗം എം.എ. സൗദ അധ്യക്ഷത വഹിച്ചു. നഗരസഭ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ പ്രജിത പ്രദീപ്, സംസ്ഥാന വഖഫ് ബോർഡ് അംഗം റസിയ ഇബ്രാഹീം, റീന പ്രകാശ്, സുലോചന രാമകൃഷ്ണൻ കൽപറ്റ, എ.എം. ജമീല, കൗൺസലിങ്​ സൈക്കോളജിസ്​റ്റ്​ പി. ബൽക്കീസ്, പി. ഭാനുമതി, റംല അബ്​ദുല്ല, നൗഷ്ന, റസിയ ആനയാകുന്ന്, എം.എ.എം.ഒ കോളജ് മലയാളം വകുപ്പ് മേധാവി മുംതാസ്, മുക്കം വിജയൻ ട്രസ്​റ്റ്​ സെക്രട്ടറി രാജേഷ് എന്നിവർ സംസാരിച്ചു. മൊയ്‌തീൻ കോയ ഹാജിയുടെ ഭാര്യ കുഞ്ഞാമിനയെ അഡ്വ. കെ.പി. ചാന്ദിനി പൊന്നാട അണിയിച്ച് ആദരിക്കുകയും ട്രസ്​റ്റ്​ ചെയർമാൻ ജലീലിനെ ​െമ‍മെ​േൻറാ നൽകി അനുമോദിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.