സിൽവർലൈൻ പദ്ധതി വികസനത്തിൻെറ അവസാനം - സി.ആർ. നീലകണ്ഠൻ വടകര: സാമ്പത്തികമായും പാരിസ്ഥിതികമായും സാമൂഹികമായും ദുരന്തമാകുന്ന സിൽവർലൈൻ പദ്ധതി കേരളത്തിലെ റെയിൽ- റോഡ് ഗതാഗതമടക്കം എല്ലാ മേഖലകളിലേയും വികസനത്തിൻെറ അവസാനമായിരിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകൻ സി.ആർ. നീലകണ്ഠൻ പറഞ്ഞു. സിൽവർലൈൻ പദ്ധതിക്കെതിരെ നാദാപുരം റോഡിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ജില്ല ചെയർമാൻ ടി.ടി. ഇസ്മായിൽ മോഡറേറ്ററായി. ജില്ല കൺവീനർ രാമചന്ദ്രൻ വരപ്രത്ത് വിഷയം അവതരിപ്പിച്ചു. നിയോജകമണ്ഡലം കൺവീനർ ടി.സി. രാമചന്ദ്രൻ, പി.കെ. സന്തോഷ് കുമാർ, ശ്രീധരൻ മടപ്പള്ളി, സെയ്ദ് ഉമ്മർ തങ്ങൾ, എം. പ്രഭുദാസ്, സി.കെ. വിജയൻ, യൂസഫ് മമ്മാലിക്കണ്ടി, ഫിറോസ് കാളാണ്ടി എന്നിവർ സംസാരിച്ചു. ചിത്രം സിൽവർലൈൻ പദ്ധതിക്കെതിരെ നാദാപുരം റോഡിൽ നടന്ന സെമിനാർ പരിസ്ഥിതി പ്രവര്‍ത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു saji 6
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.