കോവിഡ് കാലത്തും മോദി സർക്കാറിന് ജനത്തെ ദ്രോഹിക്കുന്ന നിലപാട് -താരിഖ് അൻവർ

കൊയിലാണ്ടി: കോവിഡ് വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും ജനങ്ങൾക്ക് സഹായകമാവേണ്ട കേന്ദ്ര ഭരണകൂടം അതിനു മുതിരാതെ പെട്രോളിയം ഉൽപന്നങ്ങളുടെ ഉൾ​െപ്പടെ വില വർധിപ്പിച്ച് ദ്രോഹിക്കുകയാണെന്ന് എ.ഐ.സി.സി ജന.സെക്രട്ടറി താരീഖ് അൻവർ പറഞ്ഞു. കോൺഗ്രസ്​ ജനജാഗരൺ യാത്രയുടെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു. ഡി.സി.സി പ്രസിഡൻറ്​ കെ. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. ദേശീയ കർഷക സമരത്തിനു മുന്നിൽ മുട്ടുമടക്കിയ നരേന്ദ്ര മോദിക്ക് ഇന്ധന വിലവർധനവിന് എതിരായ സമരത്തിനു മുന്നിലും പരാജയം ഏറ്റുവാങ്ങേണ്ടിവരുമെന്ന് താരിഖ് അൻവർ പറഞ്ഞു. എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.കെ. എബ്രഹാം, പി.എം.നിയാസ്, കെ.ജയന്ത്, എന്നിവരും യു. രാജീവൻ, കെ.സി. അബു, എൻ. സുബ്രഹ്മണ്യൻ, കെ.എം. അഭിജിത്, കെ. ബാലനാരായണൻ, വിദ്യ ബാലൻ, മഠത്തിൽ നാണു, സന്തോഷ് തിക്കോടി, രാജേഷ് കീഴരിയൂർ, വി.വി. സുധാകരൻ, പടന്നയിൽ പ്രഭാകരൻ, കെ.പി. നിഷാദ്, രൂപേഷ് കൂടത്തിൽ എന്നിവർ സംസാരിച്ചു. വി.പി.ഭാസ്കരൻ സ്വാഗതം പറഞ്ഞു. കൊല്ലംചിറ ഭാഗത്തുനിന്ന് ആരംഭിച്ച ജനജാഗരൺ യാത്ര മുചുകുന്ന് കേളപ്പജിയുടെ വീടിനു സമീപം സമാപിച്ചു. സ്വാതന്ത്ര്യസമര സേനാനി എം.കെ. കൃഷ്ണൻ പതാക കൈമാറി. പടം Koy 2 ജനജാഗരൺ യാത്രയുടെ സമാപനത്തിൽ എ.ഐ.സി.സി ജന. സെക്രട്ടറി താരിഖ് അൻവർ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.