റോഡ് ചളിക്കുളം; അഴിയൂർ രണ്ടാം ഗേറ്റിൽ ദുരിതയാത്ര

*ഇരുചക്ര വാഹനങ്ങളെയാണ് കൂടുതലായി വലക്കുന്നത് വടകര: ചളിക്കുളമായി അഴിയൂർ രണ്ടാം ഗേറ്റ് റോഡിൽ ദുരിത യാത്ര. റെയിൽവേ ഗേറ്റിലേക്ക് പ്രവേശിക്കുന്ന റോഡാണ് ചളിയിൽ മുങ്ങി യാത്രക്കാർക്ക് ദുരിതമായത്. ഗേറ്റ്​ അടച്ചു തുറക്കുന്നത് വരെ വാഹനങ്ങൾ ചളിയിലാണ് നിർത്തുന്നത്. ഇരുചക്ര വാഹനങ്ങളെയാണ് ചളി ഏറെ കുഴക്കുന്നത്. റോഡിലെ ഹമ്പ്​​ കടന്നെത്തുന്ന ബൈക്ക് യാത്രക്കാർക്ക് ഗേറ്റ്​ അടച്ചാൽ ചളിയിൽ നിന്ന് നീങ്ങാൻ പറ്റാത്ത അവസ്ഥയാണ്. സമീപവാസികളുടെയും കാൽ നടക്കാരുടെയും ഇതു വഴിയുള്ള യാത്ര ഏറെ പ്രയാസം സൃഷ്​ടിക്കുന്നുണ്ട്. ഇതുവഴി പോകുന്ന സ്കൂൾ വിദ്യാർഥികൾ ചളിയുമായാണ് സ്കൂളിലെത്തുന്നത്. പ്രധാന റോഡിലെ ചളി നീക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ചിത്രം അഴിയൂർ രണ്ടാംഗേറ്റിനു സമീപം റോഡ് ചളിക്കുളമായ നിലയിൽ Saji 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.