സംവാദ സദസ്സ്​ നാളെ

തിരുവമ്പാടി: ജമാഅത്തെ ഇസ്​ലാമി കേരള നവംബർ 15 മുതൽ ഡിസംബർ 15 വരെ നടത്തുന്ന 'ഇസ്​ലാം: ആശയ സംവാദത്തി​‍ൻെറ സൗഹൃദനാളുകൾ' കാമ്പയിൻ ഭാഗമായി സംഘടിപ്പിക്കുന്ന സംവാദസദസ്സ് ശനിയാഴ്ച വൈകീട്ട്​ നാലിന്​ തിരുവമ്പാടി എം.സി ഓഡിറ്റോറിയത്തിൽ നടക്കും. തിരുവമ്പാടിയിൽ സംഘടിപ്പിക്കുന്ന സംവാദ സദസ്സ് 'മാധ്യമം' ചീഫ് എഡിറ്റർ ഒ. അബ്​ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. ടി. മുഹമ്മദ് വേളം, സമദ് കുന്നക്കാവ്, ജി.കെ. എടത്തനാട്ടുകര തുടങ്ങിയവർ സംസാരിക്കും. സദസ്യരുടെ വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനർ എ. അബൂബക്കർ മൗലവി, കെ. ഇബ്രാഹിം, എം.കെ. മുബാറക്, അബ്​ദുൽ അസീസ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.