കേരളത്തിൽ സ്​ത്രീ-പുരു​ഷ സമഭാവനയില്ല -വനിത കമീഷൻ അധ്യക്ഷ

കോഴിക്കോട്​: കേരളത്തിൽ സ്​ത്രീകളുടെ കാര്യത്തിൽ സമഭാവനയില്ലെന്ന്​ വനിത കമീഷൻ അധ്യക്ഷ പി. സതീദേവി. കുടുംബത്തിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വളർത്തുന്നതിൽ സമഭാവനവേണം. രണ്ടാംതരം പൗരയായി സ്​​​ത്രീകളെ പരിഗണിക്കുന്ന പ്രവണതയുണ്ട്​. സ്ത്രീകള്‍ക്കെതിരായ അക്രമവിരുദ്ധ അന്താരാഷ്​ട്ര ദിനാചരണത്തി​‍ൻെറ ഭാഗമായി ജാഗ്രതസമിതി പരിശീലനത്തി​‍ൻെറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സതീ​േദവി. ആശങ്കയുണ്ടാക്കുന്ന സ്​ത്രീപീഡനസംഭവങ്ങളാണ്​ കേരളത്തിൽ റിപ്പോർട്ട്​ ചെയ്യപ്പെടുന്നത്​. വനിത കമീഷനും കോര്‍പറേഷനും സംയുക്തമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട് മുനിസിപ്പല്‍ കോര്‍പറേഷനിലെ 75 ഡിവിഷനുകളിലെയും ജാഗ്രതസമിതി ചെയര്‍പേഴ്‌സൻമാരും കണ്‍വീനര്‍മാരും പരിശീലനത്തില്‍ പങ്കെടുത്തു. ടാഗോര്‍ സൻെറിനറി ഹാളില്‍ നടന്ന പരിപാടിയില്‍ മേയര്‍ ഡോ. എം. ബീന ഫിലിപ്​ അധ്യക്ഷത വഹിച്ചു. കമീഷന്‍ അംഗം അഡ്വ. എം.എസ്. താര, ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, ക്ഷേമകാര്യ സ്ഥിരം സമിതി അംഗം പി. ദിവാകരന്‍, ആരോഗ്യകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ ഡോ.എസ്. ജയശ്രീ, നഗരകാര്യ വികസന സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ കൃഷ്ണകുമാരി, പി.സി. കവിത, ഒ. രജിത, ഷീജ വിനോദ്, സി.ഡി.പി.ഒ കെ. ലേഖ, ശ്രീകാന്ത് എം. ഗിരിനാഥ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.