പുതുപ്പാടിയിൽ സംഘർഷത്തിൽ യുവാവിന് കുത്തേറ്റു; പ്രതി പിടിയിൽ

പു​തു​പ്പാ​ടി: പു​തു​പ്പാ​ടി​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ യു​വാ​വി​ന് കു​ത്തേ​റ്റു. പു​തു​പ്പാ​ടി നൊ​ച്ചി​യി​ൽ മു​ഹ​മ്മ​ദ് ന​വാ​സി​നാ​ണ് (32) കു​േ​ത്ത​റ്റ​ത്. ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി പു​തു​പ്പാ​ടി ക​ക്കാ​ട് ചേ​ലോ​ട്ടി​ൽ ശ്യാം​ച​ന്ദ്ര​നെ (26) താ​മ​ര​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​തി മ​റ്റൊ​രാ​ളെ മ​ർ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ല​ത്ത് സം​ഘ​ർ​ഷം ന​ട​ന്നി​രു​ന്നു. ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​യി രാ​ത്രി വീ​ണ്ടും വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഈ ​സ​മ​യ​ത്ത് പു​തു​പ്പാ​ടി ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ചി​നു സ​മീ​പം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ ന​വാ​സി​നെ ഒ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ പ്ര​തി കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Youth stabbed in Puthupadi clash- Accused in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.