കലാപ്രതിഭകളെ അനുസ്മരിച്ചു

കൊടുവള്ളി: തനിമ കലാസാഹിത്യവേദി കരുവമ്പൊയിൽ ചാപ്റ്ററി​ൻെറ നേതൃത്വത്തിൽ സിനിമാനടൻ നെടുമുടി വേണു, മാപ്പിളപ്പാട്ട് കലാകാരന്മാരായ വി.എം. കുട്ടി, പീർ മുഹമ്മദ് എന്നിവരെ അനുസ്മരിച്ചു. സലാം കരുവമ്പൊയിൽ ഉദ്ഘാടനം ചെയ്തു. എം.പി.എ. ഖാദിർ കരുവമ്പൊയിൽ, ഹബീബുറഹ്മാൻ, റംല, ഇ. റസാഖ്, കെ. അബ്​ദുൽ സലാം, അബ്​ദുല്ലത്തീഫ് കരീറ്റിപറമ്പ് എന്നിവർ സംസാരിച്ചു. ബാസിമ ജാബിർ, ടി.പി.എം. കുട്ടി, കെ. അബ്​ദുല്ല, ഫസ്‌ല ഇഖ്ബാൽ എന്നിവരുടെ നേതൃത്വത്തിൽ പാട്ടുകളുടെ അവതരണവും നടന്നു. മൻസൂർ കരുവമ്പൊയിൽ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.