നിപ: കുടുംബത്തിന് നഷ്​ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിവേദനം

കൂളിമാട്: നിപ ബാധിച്ച് മരിച്ച പാഴൂർ മുന്നൂര് വായോളി അബൂബക്കറി‍ൻെറ മകൻ മുഹമ്മദ് ഹാഷിമിൻെറ കുടുംബത്തിന് മതിയായ നഷ്​ടപരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ചാത്തമംഗലം മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ഫഹദ് പാഴൂർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിവേദനം നൽകി. നേരത്തെ നിപ ബാധിച്ച് മരിച്ചവർക്കെല്ലാം അഞ്ച് ലക്ഷം രൂപ നഷ്​ടപരിഹാരം നൽകിയിരുന്നു. 2019ൽ എറണാകുളത്ത് നിപ ബാധിച്ച് ഭേദമായവർക്കുപോലും സർക്കാർ താൽക്കാലിക ജോലി നൽകിയിട്ടുണ്ട്. എന്നാൽ, നിർധനരായ ഹാഷിമിൻെറ കുടുംബത്തിന് നിലവിൽ ചികിത്സാസഹായം മാത്രമാണ് ലഭിച്ചതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സാലിഹ് പാഴൂർ, ഷാമിൽ എന്നിവരും കൂടെയുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.