വനം വകുപ്പ് തടസ്സം: വയലട - മുള്ളൻ പാറ റോഡ് ടാറിങ് പൂർത്തിയായില്ല

ബാലുശ്ശേരി: വനംവകുപ്പ് തടസ്സം നിന്നതോടെ വയലട - മുള്ളൻ പാറ വിനോദ സഞ്ചാരകേന്ദ്രത്തിലേക്കുള്ള റോഡ് ടാറിങ്​ പൂർത്തിയാകാത്ത നിലയിൽ. വയലട അങ്ങാടിയിൽ നിന്നും മുള്ളൻ പാറയുടെ താഴ്​വാരം വരെയുള്ള രണ്ടു കി.മീ റോഡ് അറ്റകുറ്റപ്പണിക്കായി പനങ്ങാട് ഗ്രാമപഞ്ചായത്ത് ഫണ്ട് അനുവദിച്ചെങ്കിലും വനം വകുപ്പി‍ൻെറ എതിർപ്പു മൂലം റോഡി‍ൻെറ 500 മീറ്ററോളം ഭാഗം നന്നാക്കാതെ കിടക്കുകയാണ്. റോഡ് ടാർ ചെയ്യാനോ, കോൺക്രീറ്റ് ചെയ്യാനോ വനം വകുപ്പ് അനുവദിക്കാത്തതിനാൽ വിനോദ സഞ്ചാരകേന്ദ്രത്തിലേക്കുള്ള ഈ റോഡ് ഇപ്പോഴും ഭാഗികമായി പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയാണ്​. വയലടയിലെത്തുന്ന വിനോദ സഞ്ചാരികൾ പ്രധാനമായും സന്ദർശിക്കുന്ന കേന്ദ്രമാണ് മുള്ളൻ പാറ. ഇവിടെ നിന്നുള്ള പെരുവണ്ണാമൂഴി റിസർവോയർ കാഴ്ചയും സൂര്യാസ്തമയവും സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കാഴ്ചകളാണ്. മുള്ളൻ പാറയിലേക്കുള്ള റോഡ് കടന്നുപോകുന്ന കുറെ ഭാഗം വനം വകുപ്പിന് കീഴിൽ വരുന്ന പ്രദേശമാണ്. നിലവിലുള്ള റോഡി‍ൻെറ ടാറിങ്​ പൂർത്തിയാക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതികളും, നിവേദനങ്ങളും നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. മുള്ളൻ പാറക്ക്​ താഴെയായി ഇപ്പോൾ തന്നെ സ്വകാര്യ വ്യക്തികളുടെ റിസോർട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. പുതിയ കെട്ടിടങ്ങളുടെ നിർമാണ പ്രവൃത്തികളും നടക്കുന്നുണ്ട്. റോഡി‍ൻെറ 500 - മീറ്ററോളം വരുന്ന ഭാഗത്തെ ഭൂമിക്കാണ് വനം വകുപ്പി‍ൻെറ തടസ്സം. ഇത് കഴിഞ്ഞ് ബാക്കി വരുന്ന ഭാഗങ്ങൾ കോൺക്രീറ്റും, ടാറിങ്ങും ചെയ്തതാണ്. വനം വകുപ്പി‍ൻെറ തടസ്സം നീങ്ങിയാൽ റോഡ് ടാറിങ്​ പൂർത്തിയാക്കാൻ എളുപ്പത്തിൽ സാധിക്കും. ടൂറിസം വകുപ്പും വനം വകുപ്പും സഹകരിച്ച് റോഡ് എത്രയും വേഗം ടാറിങ് പൂർത്തിയാക്കി നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. capW വനം വകുപ്പി‍ൻെറ അനുമതി കിട്ടാത്തതിനാൽ വയലട - മുള്ളൻ പാറ റോഡിലെ ടാറിങ്​ പൂർത്തിയാകാത്ത ഭാഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.