എം. മുകുന്ദൻ മാസ്​റ്റർ നിര്യാതനായി

പടം -obit mukundan master thottada കണ്ണൂർ: പ്രമുഖ ഗാന്ധിയനും ഹിന്ദി പ്രചാരകനും കേരള മദ്യനിരോധന സമിതി ജില്ല പ്രസിഡൻറും റിട്ട. അധ്യാപകനുമായിരുന്ന തോട്ടട പോളിടെക്നിക്കിന് സമീപം 'ജ്യോതിസി'ൽ എം. മുകുന്ദൻ മാസ്​റ്റർ (96) നിര്യാതനായി. സീനിയർ സിറ്റിസൺ ഫോറം, കാരുണ്യ ചാരിറ്റബിൾ ട്രസ്​റ്റ്​, പെൻഷനേഴ്സ് യൂനിയൻ, പ്രജാ പാർട്ടി, പ്രജാ സോഷ്യലിസ്​റ്റ്​ പാർട്ടി തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്​. പി.എൻ. പണിക്കരോടൊപ്പം ഗ്രന്ഥശാല പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കല്യാശ്ശേരി ഗവ. ഹൈസ്കൂൾ, മാനന്തവാടി ഗവ. ഹൈസ്കൂൾ, ശ്രീകണ്ഠപുരം ഹൈസ്കൂൾ, തോട്ടട ഗവ. ഹൈസ്കൂൾ തുടങ്ങിയ സ്​കൂളുകളിൽ ജോലി ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധി ശിഷ്യയുമായ വി. കൗമുദി ടീച്ചറുടെ സഹപ്രവർത്തകയായി ഹിന്ദി പ്രചാരണത്തിനായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ പി. ശാന്ത (റിട്ട. പ്രധാനാധ്യാപിക, ഗവ. ഹൈസ്കൂൾ, ചാല). മൃതദേഹം ബുധനാഴ്ച രാവിലെ ഒമ്പത്​ മുതൽ തോട്ടടയിലെ വസതിയിലും 11.15ന് കണ്ണൂർ മഹാത്മ മന്ദിരത്തിലും പൊതുദർശനത്തിന് വെക്കും. തുടർന്ന്​ 11.30ന് കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.