ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് താത്തൂരിൽ സ്മാരകമുയരുന്നു

മുക്കം: 1921ലെ സ്വാതന്ത്ര സമര പോരാട്ടത്തിൽ വീരചരിതം അടയാളപ്പെടുത്തിയ കോഴിക്കോട് ജില്ലയിലെ താത്തൂര്‍ പ്രദേശത്ത് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തി‍ൻെറ നൂറാം വാര്‍ഷികത്തി‍ൻെറ ഭാഗമായി താത്തൂര്‍ ജുമാ മസ്ജിദിന് കീഴില്‍ സ്മാരകമുയരുന്നു. മലബാര്‍ കലാപത്തി‍ൻെറ ഭാഗമായി നടന്ന പോരാട്ടത്തില്‍ വീരചരിതം പ്രാപിച്ച നിരവധി ദേശാഭിമാനികളുടെ ചരിത്രമാണ് താത്തൂരിലുള്ളത്.1921 നവംബര്‍ 11നു നടന്ന യുദ്ധത്തി‍ൻെറ നൂറാം വാര്‍ഷികം 'ഓര്‍മക്കാലം'എന്ന പേരില്‍ ആചരിക്കുന്നതി‍ൻെറ ഭാഗമായാണ് സ്മാരകം നിർമിക്കുന്നതെന്ന് താത്തൂര്‍ ജുമാ മസ്ജിദ് ഭാരവാഹികള്‍ മുക്കത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. മലബാര്‍ ചരിത്രത്തി‍ൻെറ സമ്പൂർണ സൂക്ഷിപ്പ് കേന്ദ്രമായി മാറുന്ന ഹിസ്​റ്ററി കോര്‍ണര്‍, ന്യൂനപക്ഷ പിന്നാക്ക വിദ്യാര്‍ഥികള്‍ക്കായി സിവില്‍ സർവിസ് അക്കാദമി, വനിതകള്‍ക്കായി സ്ത്രീശാക്തീകരണ കേന്ദ്രം, യുവ സംരംഭക പ്രോത്സാഹന കേന്ദ്രം, കൗണ്‍സലിങ്​ സൻെറര്‍ എന്നിവയാണ് സ്മാരക കേന്ദ്രത്തില്‍ ഉള്‍ക്കൊള്ളുകയെന്നും ഭാരവാഹികള്‍ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് നാലിന്​ താത്തൂര്‍ ശുഹദാ നഗറില്‍ നടക്കുന്ന ചടങ്ങില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്​ലിയാര്‍, തുറമുഖ വികസന, മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, പി.ടി.എ റഹീം എം.എല്‍.എ, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി എന്നിവർ സംബന്ധിക്കും. വാര്‍ത്തസമ്മേളനത്തില്‍ താത്തൂര്‍ ജുമാ മസ്ജിദ് പ്രസിഡൻറ്​ ഇബ്രാഹീം സഖാഫി താത്തൂര്‍, സെക്രട്ടറി ടി. മുഹമ്മദ് ഇഖ്ബാല്‍, ട്രഷറര്‍ അബ്​ദുല്‍ കരീം എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.