കലക്ടർ ആദിവാസി കോളനി സന്ദർശിച്ചു

നാദാപുരം: മലയോരത്ത് ആദിവാസി കുടുംബങ്ങളുടെ വീട് നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലപരിശോധന നടത്താൻ കലക്ടർ എത്തി. ശനിയാഴ്​ച വൈകീട്ട് മൂ​േന്നാ ടെയാണ് കലക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്​ഡി വാണിമേലിൽ എത്തിയത്. ആദ്യം വാണിമേൽ വില്ലേജ് ഓഫിസിലും പിന്നീട് വിലങ്ങാട് വില്ലേജ് ഓഫിസിലും സന്ദർശനം നടത്തിയശേഷം ആദിവാസികൾക്ക് വീട് നിർമിക്കാനുദ്ദേശിക്കുന്ന ഉരുട്ടിയിലെ സ്ഥലവും സന്ദർശിക്കുകയായിരുന്നു. വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. സുരയ്യ, വടകര തഹസിൽദാർ തുടങ്ങിയവർ അനുഗമിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.