അന്താരാഷ്​ട്ര പുരസ്​കാരത്തിനരികിൽ ആസിം വെളിമണ്ണ

കോഴിക്കോട്: നെതർലൻഡ് ആസ്ഥാനമായ കിഡ്സ് റൈറ്റ്സ് ഫൗണ്ടേഷ​‍ൻെറ ഈ വർഷത്തെ അവാർഡിന്‌ പരിഗണിക്കുന്ന അവസാന മൂന്ന്​ പേരിൽ കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിം. 39 രാജ്യങ്ങളിലെ 169 നോമിനികളിൽനിന്നാണ് നൊബൽ സമ്മാന ജേതാക്കളടങ്ങിയ വിദഗ്​ധ ജഡ്ജിങ്​ പാനൽ മൂന്നു ഫൈനലിസ്​റ്റുകളെ തെരഞ്ഞെടുത്തതെന്ന്​ ആസിമും പിതാവ്​ ശഹീദും​ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. യു.കെ സ്വദേശിനി ക്രിസ്​റ്റീന അഡാൻ, ഡൽഹി സ്വദേശികളായ വിഹാൻ, നവ് അഗർവാൾ എന്നിവരുമാണ് മറ്റു ഫൈനലിസ്റ്റുകൾ. കുട്ടികളുടെ നൊ​േബൽ പ്രൈസ് എന്നറിയപ്പെടുന്ന അവാർഡ് മലാല യൂസഫ് സായ്, ഗ്രേറ്റ തുൻബർഗ്, എൻകോസി ജോൺസൺ എന്നിവർ മുമ്പ്​ നേടിയിട്ടുണ്ട്. ഓരോ വർഷവും നൊബൽ സമ്മാന ജേതാവാണ് വിജയിക്ക്​ ട്രോഫി സമ്മാനിക്കുക. ഭിന്നശേഷി മേഖലയിൽ കാസർകോട്​ ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കര ഫൗണ്ടേഷനാണ് അവാർഡിന്‌ ആസിമിനെ നോമിനേറ്റ് ചെയ്തത്. വിജയിയെ നവംബർ 12ന്​ പ്രഖ്യാപിക്കും. കോഴിക്കോട് വെളിമണ്ണ സ്വദേശി ശഹീദി​‍ൻെറയും ജംസീനയുടെയും ആദ്യ മകനായ ആസിം 90 ശതമാനം വൈകല്യങ്ങളോടെയാണ് ജനിച്ചത്​. കൈകളില്ല, നടക്കാനും സംസാരിക്കാനും കേൾവിക്കും പ്രയാസമുണ്ട്. ത​‍ൻെറ ഗ്രാമത്തിൽ വെളിമണ്ണ സർക്കാർ എൽ.പി സ്കൂളിനെ യു.പി ആക്കി ഉയർത്താനുള്ള നിയമ പോരാട്ടത്തിലൂടെ ജനശ്രദ്ധ നേടി. അതേ സ്കൂളിനെ ഹൈസ്കൂൾ ആക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ഇതിനായി 52 ദിവസം വീൽചെയറിൽ 450 കിലോമീറ്റർ മാർച്ചും ഒപ്പു ശേഖരണവും നടത്തിയെങ്കിലും നടപടിയുണ്ടാവാത്തതിനാൽ നൽകിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിജയിക്ക്​ വിദ്യാഭ്യാസ സ്കോളർഷിപ്പും ഒരു കോടി രൂപ പ്രോജക്ട് ഫണ്ടായും ലഭിക്കും. 'അക്കര ഫൗണ്ടേഷൻ' മാനേജർ മുഹമ്മദ് യാസിർ വാഫി, 'ആസിം വെളിമണ്ണ ഫൗണ്ടേഷൻ' അംഗം സർത്താജ് അഹമ്മദ് എന്നിവരും വാർത്ത സമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.