ഫിറ്റ്നസ് ഇല്ലാതെ സ്കൂൾ വാഹനങ്ങൾ ഓടരുത്; യാത്ര അനിശ്ചിതത്വത്തിൽ

വടകര: സ്കൂൾ വാഹനങ്ങളിൽ 25 ശതമാനത്തിൽ താഴെയുള്ള വാഹനങ്ങൾക്കു മാത്രം ഫിറ്റ്നസ് സർട്ടിഫിക്കറ്റ്. വിദ്യാർഥികളുടെ യാത്ര അനിശ്ചിതത്വത്തിൽ. വാഹനരേഖകളുടെ കാലാവധി സാധുത ഡിസംബർ 31 വരെ നീട്ടി എന്നത് ഫിറ്റ്​നസ്​ ഇല്ലാതെ സ്കൂൾ വാഹനങ്ങൾ സർവിസ് നടത്തുന്നതിനുള്ള അനുവാദമല്ല. ഇത്തരത്തിൽ ഫിറ്റ്ന​സ് ഇല്ലാതെ സ്കൂൾ വാഹനങ്ങൾ സർവിസ് നടത്താൻ അനുവദിക്കില്ലെന്നും അത്തരത്തിൽ സർവിസ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വടകര ആർ.ടി.ഒ സി.വി.എം. ശരീഫ് വ്യക്തമാക്കി. സ്കൂൾ വാഹനങ്ങളുടെ നികുതി ഒഴിവാക്കുന്നത് സംബന്ധിച്ച് ഉത്തരവ് ആർ.ടി.ഒ ഓഫിസിൽ ലഭിക്കാതായതാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുക്കുന്നതിൽ നിന്ന് സ്കൂൾ അധികൃതരെ പിന്തിരിപ്പിച്ചത്. നികുതി ഒഴിവാക്കുമെന്ന ഗതാഗതമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകാത്തതിനാല്‍ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കാതെ സ്കൂള്‍ അധികൃതര്‍ മാറിനിൽക്കുകയായിരുന്നു. സ്കൂള്‍ ബസുകളുടെ 2020 ഒക്ടോബര്‍ മുതല്‍ 2021 സെപ്റ്റംബര്‍ വരെയുള്ള നികുതി ഒഴിവാക്കുമെന്നാണ് ഗതാഗതമന്ത്രി ആൻറണി രാജു പ്രഖ്യാപിച്ചത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ആർ.ടി.ഒക്കു​ ലഭിച്ചില്ല. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനായി ആര്‍.ടി.ഒ ഓഫിസുകളിലെത്തിയപ്പോൾ വലിയ തുകയായതോടെ സ്കൂളുകാർ പിൻവാങ്ങുകയായിരുന്നു. ഒരു ബസിന്​ ഇരുപതിനായിരത്തിനു മുകളില്‍ അടയ്ക്കണം. ഒന്നര വര്‍ഷം നിരത്തിലിറക്കാത്തതിനാല്‍ ഇൻഷുറൻസ് തുകയും പുതിയ ടയറുകളും ബാറ്ററികൾ, പെയിൻറിങ്​ തുടങ്ങി അറ്റകുറ്റപ്പണികള്‍ ചെയ്യുമ്പോഴേക്കും ലക്ഷങ്ങളുടെ അടുത്ത് ഒരു ബസിന്ു മാത്രം ചെലവായതോടെ സർക്കാർ ഉത്തരവ് കാത്തുനിന്നവരാണ് വാഹനങ്ങൾ പുറത്തിറക്കാൻ കഴിയാതെ ആർ.ടി.ഒയുടെ ഉത്തരവിൽ വെട്ടിലായിരിക്കുന്നത്. സ്കൂള്‍ ബസുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ വേണ്ടി മാത്രം ജില്ലയില്‍ ഒരു ദിവസം മാറ്റി​െവച്ചെങ്കിലും പലരും ഈ വഴിക്ക് തിരിഞ്ഞുനോക്കിയില്ലെന്നാണ് വിവരം. ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് എത്തിയവരോട് പണം അടക്കാനും ഉത്തരവ് വന്നാൽ തിരിച്ചുതരുമെന്നുമാണത്രെ അധികൃതർ നിർദേശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.