മധ്യവയസ്കൻ ഓടയിൽ മരിച്ച നിലയിൽ പാലാഴി: രാത്രി വീട്ടിലേക്കു പോയ മധ്യവയസ്കനെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലാഴി കൈപ്പുറത്ത് ശശീന്ദ്രനെയാണ് (61) ഞായറാഴ്ച രാവിലെ അത്താണി പുഴമ്പുറം റോഡരികിലെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വീട്ടിൽ എത്താത്തതിനെ തുടർന്ന് രാത്രിതന്നെ നാട്ടുകാരും ബന്ധുക്കളും തിരച്ചിൽ നടത്തിയിരുന്നു. രാവിലെ പത്രവിതരണക്കാരനാണ് ഓടയിൽ വീണുകിടക്കുന്നത് കണ്ടത്. പന്തീരാങ്കാവ് പൊലീസ് എത്തി മൃതദേഹം മെഡിക്കൽ കോളജിലേക്കു മാറ്റി. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് 100 മീറ്റർ അകലെയാണ് ശശീന്ദ്രൻെറ വീട്. ഏറെക്കാലം പാലാഴി റൂട്ടിൽ ബസ് ഡ്രൈവറായിരുന്ന ശശീന്ദ്രൻ സമീപകാലത്തായി ഗുഡ്സ് ഓട്ടോ ഓടിക്കുകയായിരുന്നു. ഭാര്യ: സുലോചന (എൽ.ഐ.സി ഏജൻറ്). മക്കൾ: അർജുൻ (മർച്ചൻറ് നേവി), ഡോ. അമിത. മരുമകൾ: ഡോ. സഫാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.