തില്ലങ്കേരി ഗ്രാമമുത്തശ്ശി നൂറി​െൻറ നിറവിൽ

തില്ലങ്കേരി ഗ്രാമമുത്തശ്ശി നൂറി​ൻെറ നിറവിൽ ഇരിട്ടി: നൂറാം വയസ്സി​ൻെറ നിറവിലാണ് തില്ലങ്കേരിയുടെ ഗ്രാമമുത്തശ്ശിയായ കൈതേരി മാധവിയമ്മ. തില്ലങ്കേരി വീരപഴശ്ശിയുടെ സഹധർമിണി കൈതേരി മാക്കത്തി​ൻെറ പരമ്പരയിൽപെട്ട കൈതേരി ചീരുവി​ൻെറയും കാപ്പാടൻ രാമൻ നമ്പ്യാരുടെയും മകളാണ് കൈതേരി മാതു എന്ന മാധവിയമ്മ. 1921ൽ പായത്തെ കാപ്പാടൻ തറവാട്ടിൽ ജനിച്ച മാധവിയമ്മയെ 1934ൽ പതിമൂന്നാം വയസ്സിൽ തില്ലങ്കേരിയിലെ കേളോത്ത് കാനാടൻ കുഞ്ഞികൃഷ്​ണൻ നമ്പ്യാർ വിവാഹം ചെയ്​തതോടെ തില്ലങ്കേരിയുടെ മരുമകളായി. എട്ടര പതിറ്റാണ്ട് കാലത്തെ ദാമ്പത്യത്തിനിടയിൽ മാധവി- കുഞ്ഞികൃഷ്​ണൻ നമ്പ്യാർ ദമ്പതികൾക്ക് 12 കുട്ടികൾ പിറന്നെങ്കിലും നിലവിൽ അഞ്ചുപേർ മാത്രമേ ജീവിച്ചിരിപ്പുള്ളൂ. കൈതേരി ഗംഗാധരൻ, ശാന്ത, ഭാർഗവി, മുരളീധരൻ, ഹരീന്ദ്രദാസ് എന്നിവരാണ് മക്കൾ. മൂത്ത മകൻ കൈതേരി ഗംഗാധരനോടൊപ്പം കാരകുന്നിലെ 'ദക്ഷിണ'യിലാണ് ഇപ്പോൾ മാധവിയമ്മയുടെ താമസം. കേരള സീനിയർ സിറ്റിസൺ ഫോറം ചാളപ്പറമ്പ് യൂനിറ്റി​ൻെറ നേതൃത്വത്തിൽ മാധവിയമ്മയുടെ നൂറാം പിറന്നാൾ ആഘോഷിച്ചു. സീനിയർ സിറ്റിസൺ ഫോറം ജില്ല സെക്രട്ടറി സി.കെ. രഘുനാഥ് നമ്പ്യാർ ഉദ്ഘാടനം ചെയ്​തു. തില്ലങ്കേരി പഞ്ചായത്ത് മുൻ മെംബർ യു.സി. നാരായണൻ അധ്യക്ഷത വഹിച്ചു. സീനിയർ സിറ്റിസൺ ഫോറം മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി അരവിന്ദാക്ഷൻ നമ്പ്യാർ പൊന്നാടയണിയിച്ചു. മാധവിയമ്മയെ തില്ലങ്കേരി ഗ്രാമമുത്തശ്ശിയായി പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും സീനിയർ സിറ്റിസൺ ഫോറം പഞ്ചായത്ത് സെക്രട്ടറിയുമായ വിലങ്ങേരി കൃഷ്​ണൻ പ്രഖ്യാപിച്ചു. പാലയാടൻ നാരായണൻ, കെ.പി. ശ്രീധരൻ നമ്പ്യാർ, കെ.പി. ബാലകൃഷ്​ണൻ നമ്പ്യാർ, പനയട നാരായണൻ, കൊച്ചോത്ത് ഗോവിന്ദൻ, ഇ. കുഞ്ഞിരാമൻ, കമ്മുക്ക ഗോവിന്ദൻ, പി.കെ. കുഞ്ഞിരാമൻ, കൈതേരി ഗംഗാധരൻ, കൈതേരി മുരളീധരൻ, കൈതേരി ഹരീന്ദ്രദാസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.