സീനിയോറിറ്റി നിലനിര്‍ത്തി എംപ്ലോയ്മെൻറ്​ രജിസ്ട്രേഷന്‍ പുതുക്കാം

സീനിയോറിറ്റി നിലനിര്‍ത്തി എംപ്ലോയ്മൻെറ്​ രജിസ്ട്രേഷന്‍ പുതുക്കാം കോഴിക്കോട്​: എംപ്ലോയ്​മൻെറ്​ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്​ടപ്പെട്ട ഉദ്യോഗാർഥികള്‍ക്ക് സീനിയോറിറ്റി നില നിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാനായി നവംബര്‍ 30 വരെ സമയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതിനാല്‍ എംപ്ലോയ്മൻെറ്​ എക്സ്ചേഞ്ചില്‍ നേരിട്ടോ www.employment.kerala.gov.in വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ മുഖാന്തരമോ സ്മാര്‍ട്ട് ഫോണ്‍ സംവിധാനം വഴിയോ സ്പെഷല്‍ റിന്യൂവല്‍ നടത്താമെന്ന് ബാലുശ്ശേരി എംപ്ലോയ്മൻെറ്​ ഓഫിസര്‍ അറിയിച്ചു. ഐ.ടി.ഐ പ്രവേശനം: 28ന് ഹാജരാകണം കോഴിക്കോട്: ഗവ. ഐ.ടി.ഐ യിലെ ഏകവത്സര, ദ്വിവത്സര ട്രേഡുകളിലെ ഒഴിവുകളില്‍ പെണ്‍കുട്ടികളുടെ പ്രവേശനത്തിന് നേരിട്ട് അപേക്ഷ സമര്‍പ്പിക്കുന്നതിന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 28 ന് രാവിലെ 10 ന്​ സ്ഥാപനത്തില്‍ എത്തണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. ഫോണ്‍ : 0495 2377016, 9495135094. ഹോസ്പിറ്റല്‍ ഹൗസ് കീപ്പിങ്​ ട്രേഡില്‍ ഒഴിവ് കോഴിക്കോട്​: ബേപ്പൂര്‍ ഗവ.ഐ.ടി.ഐയില്‍ ഹോസ്പിറ്റല്‍ ഹൗസ് കീപ്പിങ്​ എന്‍.സി.വി.ടി ഏക വത്സര ട്രേഡില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നേടാന്‍ ഒക്ടോബര്‍ 28 നകം ഐ.ടി.ഐയില്‍ ഹാജരായി അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. ഫോണ്‍ : 0495 2415040. വനിത പോളി ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍ കോഴിക്കോട്​: മലാപ്പറമ്പിലെ ഗവ. വനിത പോളിടെക്നിക് കോളജിലെ 2021-22 അധ്യയന വര്‍ഷത്തെ രണ്ടാം വര്‍ഷ ഇലക്ട്രോണിക്സ് ഡിപ്ലോമ കോഴ്സിലേക്ക് ലാറ്ററല്‍ എന്‍ട്രി മുഖേന അപേക്ഷിച്ചവരില്‍ റാങ്ക് ലിസ്​റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ക്ക് ഒക്ടോബര്‍ 27ന് രണ്ടിന്​ കോളജില്‍ നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം പ്രവേശന നടപടികളില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. വിവരങ്ങള്‍ക്ക് www.polyadmission.org/lte. ഫോണ്‍: 0495 2370714, 9526123432, 8547293788.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.