പെയ്​തിറങ്ങിയത്​ തകർപ്പൻ മഴ

പെയ്​തിറങ്ങിയത്​ തകർപ്പൻ മഴ 24 മണിക്കൂറിൽ 22 സൻെറിമീറ്റർ മഴയാണ്​ കോഴിക്കോട്​ ലഭിച്ചത്​കോഴിക്കോട്​: കർക്കടകത്തി‍​ൻെറ സ്വഭാവം കാണിച്ച കന്നിമാസ മഴ ജില്ലയിൽ സംഹാരരൂപത്തോടെ പെയ്​തിറങ്ങി. ചൊവ്വാഴ്ച രാവിലെ 8.30വരെ കഴിഞ്ഞ 24 മണിക്കൂറിൽ കോ​ഴിക്കോട്​ താലൂക്കിൽ 22 സൻെറിമീറ്റർ മഴ കിട്ടി. വടകരയില​ും ​െകായിലാണ്ടിയിലും 18 സൻെറിമീറ്ററും മഴ പെയ്​തു. കക്കയം ഡാം പരിസരത്ത്​ ഒമ്പത്​ സൻെറിമീറ്ററാണ്​ മഴ കിട്ടിയത്​. സാധാരണ കാലവർഷം അവസാനിക്കുന്ന സമയമാണിത്​. പതിവില്ലാത്ത വിധം കനത്തമഴ​ തിങ്കളാഴ്ച രാവിലെ മുതലാണ്​ തുടങ്ങിയത്​. തിങ്കളാഴ്ച മലയോരത്തായിരുന്നു മഴ ശക്തമായതെങ്കിൽ ചൊവ്വാഴ്ച കോഴിക്കോട്​ നഗരത്തിലടക്കം പെയ്​തു. ഈമാസം ഒന്നു​ മുതൽ 12 വരെ 11.8 സൻെറിമീറ്റർ മഴയാണ്​ ജില്ലയിൽ ​പ്രതീക്ഷിച്ചത്​. എന്നാൽ, 37.7 സൻെറിമീറ്റർ പെയ്​തു. 218 ശതമാനം അധികമഴയാണ്​ കിട്ടിയത്​. സംസ്ഥാനത്ത്​ കഴിഞ്ഞ 12 ദിവസം ഏറ്റവും കൂടുതൽ മഴ ജില്ലയിലാണ്​ പെയ്​തത്​. അതേസമയം, ജൂൺ ഒന്നു മുതലുള്ള മൺസൂൺ സീസണിൽ പ്രതീക്ഷിച്ചതിലും 11 ശതമാനം മഴ കുറച്ചാണ്​ ജില്ലയിൽ പെയ്​തത്​. 257 സൻെറിമീറ്ററായിരുന്നു പ്രതീക്ഷിച്ചത്​. 228 സൻെറിമീറ്ററാണ്​ കിട്ടിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.