കൈവിരലിനുപകരം നാവിന് ശസ്ത്രക്രിയ: പൊലീസ് ചികിത്സാ രേഖകൾ ശേഖരിച്ചു

കോഴിക്കോട്: മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഇടതു കൈയിലെ ആറാം വിരലിനുപകരം നാവിൽ ശസ്ത്രക്രിയ നടത്തി‍യ കേസിൽ പൊലീസ് ആശുപത്രിയിൽനിന്ന് ചികിത്സാ രേഖകൾ ശേഖരിച്ചു. കുട്ടിയുടെ ബന്ധുക്കളിൽനിന്നും സംഭവസമയം ജോലിയിലുണ്ടായിരുന്ന ജീവനക്കാരിൽനിന്നും പൊലീസ് മൊഴിയെടുത്തു.

ശസ്ത്രക്രിയ നടത്തിയ അസോസിയറ്റ് പ്രഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സൺ സസ്പെൻഷനിലായതിനാൽ അദ്ദേഹത്തിന്‍റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് നിയോഗിച്ച സംഘം വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

സംഭവസമയം ഓപറേഷൻ തിയറ്ററിലും മറ്റും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ, നഴ്സുമാർ, നഴ്സിങ് അസിസ്റ്റന്റുമാർ തുടങ്ങിയവരിൽനിന്ന് മൊഴിയെടുത്ത സംഘം തിങ്കളാഴ്ച കുട്ടിയുടെ രക്ഷിതാക്കളിൽ നിന്നും കൂട്ടിരിപ്പുകാരിൽ നിന്നും മൊഴി രേഖപ്പെടുത്തും. 

Tags:    
News Summary - Botched surgery on four-year-old: Police collected medical records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.