മുക്കത്ത് നഗര വഴിയോര കാർഷിക വിപണികൾ ആരംഭിച്ചു

മുക്കം: മുഖ്യമന്ത്രിയുടെ 100 ദിന പദ്ധതിയുടെ ഭാഗമായി മുക്കം നഗരസഭയിൽ മുത്തേരി, മാമ്പറ്റ എന്നിവിടങ്ങളിൽ നഗര വഴിയോര കാർഷിക വിപണികൾ ആരംഭിച്ചു. മുത്തേരിയിൽ പൈതൃകം കാർഷിക സൊസൈറ്റിക്ക് കീഴിലും, മാമ്പറ്റയിൽ പട്ടികജാതി/വർഗ ഡെവലപ്മൻെറ് സൊസൈറ്റിക്ക് കീഴിലുമാണ് വിപണന കേന്ദ്രങ്ങൾ. രണ്ടു കേന്ദ്രങ്ങളും നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ പ്രിയ പദ്ധതി വിശദീകരിച്ചു. ഉൽപന്നങ്ങൾ കർഷകരിൽനിന്ന്​ നേരിട്ട് സംഭരിച്ച് ആവശ്യക്കാർക്ക് മിതമായ വിലയ്ക്ക് എത്തിക്കുക എന്നതാണ് വിപണിയുടെ ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.