കൂരാച്ചുണ്ടിൽ കോഴികൾ ചത്തതിൻെറ കാരണം പക്ഷിപ്പനിയല്ല കൂരാച്ചുണ്ട്: കൂരാച്ചുണ്ട് കാളങ്ങാലിയിൽ സ്വകാര്യ ഫാമിൽ കോഴികൾ കൂട്ടത്തോടെ ചത്തതിന് കാരണം പക്ഷിപ്പനിയല്ലെന്ന് കണ്ടെത്തി. ഭോപാൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിൽനിന്നുള്ള ഫലം ശനിയാഴ്ച വൈകീട്ട് ലഭിച്ചതോടെ നാടിൻെറ ആശങ്കയാണ് ഒഴിവായത്. ചൊവ്വാഴ്ച മുതലാണ് ഈ ഫാമിൽ കോഴികൾ കൂട്ടത്തോടെ ചാകാൻ തുടങ്ങിയത്. സംശയം തോന്നിയ മൃഗസംരക്ഷണ വകുപ്പ് അധികൃതർ സാമ്പ്ൾ തിരുവനന്തപുരത്തെയും തിരുവല്ലയിലെയും ലാബുകളിൽ പരിശോധിച്ചപ്പോൾ പക്ഷിപ്പനി അല്ലെന്ന് ഉറപ്പിച്ചുപറയാൻ സാധിച്ചില്ല. തുടർന്നാണ് വിശദ പരിശോധനക്ക് സാമ്പ്ൾ ഭോപാലിലേക്ക് അയച്ചത്. പക്ഷിപ്പനി സംശയിച്ചതോടെ കൂരാച്ചുണ്ടിലെയും സമീപപ്രദേശത്തെയും പഞ്ചായത്ത് അധികൃതരുടെയും മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെയും യോഗം വിളിച്ച് കലക്ടർ ജാഗ്രതനിർദേശം നൽകിയിരുന്നു. ആരോഗ്യവകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ചിരുന്നു. കൂരാച്ചുണ്ട് പഞ്ചായത്തിലെ ചിക്കൻ സ്റ്റാളുകളും ഫാമുകളും അടച്ചിടാനും നിർദേശം നൽകിയിരുന്നു. പക്ഷിപ്പനി അല്ലെന്ന് സ്ഥിരീകരിച്ചതോടെ ഫാമുകളും ചിക്കൻ സ്റ്റാളുകളും ഞായറാഴ്ച മുതൽ തുറക്കാമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പോളി കാരക്കട അറിയിച്ചു. കാളങ്ങാലി ഫാമിൽ 350ഓളം കോഴികളാണ് ചത്തത്. ഇതിൻെറ കാരണമറിയാൻ വയനാട് വെറ്ററിനറി കോളജിൽനിന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.