കോളജ്​ പ്രിൻസിപ്പലിനു​ പിന്നാലെ ഐ.ഐ.എം ഡയറക്​ടറുടെ പേരിലും വാട്​സ്​ആപ്​ തട്ടിപ്പ്​

കോഴിക്കോട്​: കോളജ്​ പ്രിൻസിപ്പലിനു​ പിന്നാലെ ഐ.ഐ.എം ഡയറക്​ടറുടെ പേരിലും വാട്​സ്​ആപ്​ അക്കൗണ്ടുണ്ടാക്കി പണം തട്ടിപ്പിന്​ ശ്രമം. ഫാറൂഖ്​ കോളജ്​ പ്രിൻസിപ്പൽ ഡോ. കെ.എം. നസീറി​‍ൻെറ ഫോ​ട്ടോ ഡി.പിയാക്കി വ്യാജ വാട്​സ്​ആപ്​ അക്കൗണ്ടുണ്ടാക്കി പണം ആവശ്യപ്പെടുന്നത്​ കഴിഞ്ഞ ദിവസം 'മാധ്യമം' വാർത്തയാക്കിയിരുന്നു. തുടർന്നാണ്​​ ഐ.ഐ.എം ഡയറക്​ടർ ഡോ. ദേബാശിഷ്​ ചാറ്റർജിയുടെ പേരിൽ അക്കൗണ്ടുണ്ടാക്കി തട്ടിപ്പിന്​ ശ്രമമാരംഭിച്ചത്​ കണ്ടെത്തിയത്​.​ രണ്ടിനും​ പിന്നിൽ മലയാളികളുടെ സഹായം ലഭിക്കുന്ന ഉത്തരേന്ത്യയിലെ ഒരേ സംഘമാണ്​ എന്നാണ്​ വിവരം. ഡോ. നസീറി​‍ൻെറ വ്യാജ അക്കൗണ്ട്​ സൃഷ്​ടിച്ച +91 7428453809 എന്ന നമ്പർ ഉപയോഗിച്ചാണ്​ ദേബാശിഷ്​ ചാറ്റർജിയുടെ പേരിലും അക്കൗണ്ടുണ്ടാക്കിയത്​. ഈ അക്കൗണ്ടിലേക്ക്​ പണം അയക്കാൻ ആവശ്യപ്പെടുകയാണ്​ ​െചയ്യുന്നത്​. ഇരുവരുടെയും സഹപ്രവർത്തകരും സുഹൃത്തുക്കളുമടക്കമുള്ള നിരവധിപേർക്കാണ്​ വ്യാജ സന്ദേശം ലഭിച്ചത്​. മാത്രമല്ല ഓൺലൈൻ വ്യാപാര പോർട്ടലായ ആമസോണിൽ നിന്ന്​ 5,000 രൂപയുടെ അഞ്ച്​ ഗിഫ്​റ്റ്​ കാർഡുകൾ 25,000 രൂപ മുടക്കി വാങ്ങി prodpect.organization2000@mail.ru എന്ന വിലാസത്തിലേക്ക്​ അയക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്​. ഇവർഅയക്കുന്ന സന്ദേശങ്ങളെല്ലാം ഇംഗ്ലീഷിലാണ്​. ഈ നമ്പറിലേക്ക്​​ വിളിക്കു​േമ്പാൾ റോങ്​ നമ്പർ എന്ന്​ പറഞ്ഞ്​ ​കാൾ കട്ടാക്കുകയാണ്​ ചെയ്യുന്നത്​. വിദ്യാഭ്യാസ സ്​ഥാപനങ്ങളുടെ ​സൈറ്റിൽ നിന്നാണ്​ തട്ടിപ്പുസംഘം ബന്ധപ്പെട്ടവരുടെ േഫാ​ട്ടോകളും ഫോൺ നമ്പറുകളും എടുക്കുന്നത്​. നസീറി​‍ൻെറ പരാതിയിൽ സൈബർ സെല്ലും ദേബാശിഷി​‍ൻെറ പരാതിയിൽ കുന്ദമംഗലം പൊലീസുമാണ്​ അന്വേഷണം നടത്തുന്നത്​. നഗരത്തിലെ ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥരടക്കമുള്ളവരുടെ ഫേസ്​ബുക്കിലെ ഫോ​ട്ടോ ഉപയോഗിച്ച്​ വ്യാജ അക്കൗണ്ടുണ്ടാക്കി ഫ്രണ്ട്​ ലിസ്​റ്റിലുള്ളവർക്ക്​ മെസഞ്ചർ വഴി പണമാവശ്യപ്പെട്ട്​ സന്ദേശമയക്കുന്നത്​ നേരത്തേ കണ്ടെത്തിയിരുന്നു​. ടൗൺ പൊലീസ്​ മുൻ ഇൻസ്​പെക്​ടർ എ. ഉമേഷി​‍ൻെറ ഉൾപ്പെടെ വ്യാജ ​േഫസബുക്ക്​ അക്കൗണ്ടുണ്ടാക്കിയാണ്​ നേരത്തേ പണമാവശ്യപ്പെട്ടുള്ള സന്ദേശംവന്നത്​. ഇതിനു​ പിന്നാലെയാണിപ്പോൾ​ ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങളുടെ മേധാവികളടക്കമുള്ളവരുടെ വ്യാജ വാട്​സ്​ആപ്​ അക്കൗണ്ടുണ്ടാക്കിയുള്ള തട്ടിപ്പ്​ ആരംഭിച്ചത്​. -സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.