clkr klmd 2 കൂളിമാട്: ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിൽ കാട്ടുപന്നികൾ കൂട്ടമായെത്തി വിളകൾ നശിപ്പിച്ച സ്ഥലങ്ങൾ സെക്ഷൻ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിൽ സന്ദർശിച്ചു. അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ചിറ്റാരിപ്പിലാക്കൽ കൃഷിസംരക്ഷണ വേദി ഭാരവാഹികൾ പരാതിപ്പെട്ട സാഹചര്യത്തിലാണ് സന്ദർശനം. പന്നികൾ പെറ്റുപെരുകാൻ സാഹചര്യമൊരുക്കുന്ന കാടുകൾ വെട്ടിത്തെളിക്കാൻ നടപടിയെടുക്കുക, കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകുക, വെടിവെക്കാനുള്ള ലൈസൻസ് കാലാവധി പുതുക്കിനൽകുക തുടങ്ങിയ ആവശ്യങ്ങൾ സമിതി അധികൃതർക്ക് മുന്നിൽ അവതരിപ്പിച്ചു. കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ. അഷ്‌റഫ്, വാർഡ് മെംബർ ബംഗ്ലാവിൽ ശിവദാസൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. കൺവീനർ ഡോ. സി.കെ. അഹ്‌മദ്, ഷറഫു ചിറ്റാരിപ്പിലാക്കൽ, ഇ.സി. ബഷീർ, ടി.കെ.എ. റഹ്മാൻ, കെ.എം. സലാം, ഇ.സി. റസാഖ്, പി.കെ. ഗോപാലൻ, വേലായുധൻ, ഇ.സി. ഗഫൂർ എന്നിവർ അനുഗമിച്ചു. പ്രശ്നപരിഹാരത്തിന് അടിയന്തരനടപടി സ്വീകരിക്കാമെന്ന് ചർച്ചയിൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ. അഷ്‌റഫ് സമിതിക്ക് ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.