തിരുവമ്പാടി: 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ മികവിന് കൂടരഞ്ഞിയിലെ അഷ്റഫ് കപ്പാടത്തിന് അംഗീകാരം. കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിൻെറ ജില്ല അവാർഡിനാണ് അർഹനായത്. കൂടരഞ്ഞിയിലെ കേബിൾ ടി.വി ഓപറേറ്ററായ അഷ്റഫ് തൻെറ വീട് ഉൾപ്പെടുന്ന പത്തു സൻെറ് സ്ഥലത്താണ് ക്യഷിയുടെ പുതുരീതികള്‍ പരീക്ഷിക്കുന്നത്. മട്ടുപ്പാവിലും വീട്ടുമുറ്റത്തും അക്വാപോണിക്സ്, മഴമറകൃഷി, സ്വന്തമായി വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് തിരിനന, തുള്ളിനന എന്നിവയിലൂടെയാണ് പച്ചക്കറി വളർത്തുന്നത്. അടുക്കള മാലിന്യങ്ങള്‍ കമ്പോസ്റ്റാക്കി മാറ്റാനുള്ള ഇരട്ട ടാങ്കോടുകൂടിയ ബയോഗ്യാസ് സംവിധാനവും കോഴിമുട്ട വിരിയിക്കാനുള്ള ഇന്‍ക്യുബേറ്റര്‍ സംവിധാനവും വീട്ടുമുറ്റത്ത് ഒരുക്കിയിട്ടുണ്ട്. കോടഞ്ചേരി കൃഷിഭവന് കീഴിലെ ഡെന്നീസ് സെബാസ്റ്റ്യൻ രണ്ടാം സ്ഥാനവും കാക്കൂർ കൃഷിഭവന് കീഴിലെ ഇ.ഷീല മൂന്നാം സ്ഥാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.