ലഹരി വിൽപനക്കെതിരെ നടപടി വേണം

കൊയിലാണ്ടി: നഗരത്തിൽ ലഹരി വിൽപനക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി എക്സൈസ് ഇൻസ്​പെക്ടർക്ക് പരാതി നൽകി. സ്കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യംവെച്ച് വലിയ രീതിയിലുള്ള മയക്കുമരുന്ന് കച്ചവടമാണ് നടക്കുന്നത്. മേൽപാലത്തി​‍ൻെറ കോണിപ്പടികൾ, ആളൊഴിഞ്ഞ വീട്‌ എന്നിവ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. എക്സൈസ് നേതൃത്വത്തിൽ നടപടികളം ബോധവത്​കരണ പരിപാടികളും നടത്തണമെന്ന്​ അമൽ കൃഷ്ണ ദ്വാരക, സജിത്ത് കാവുംവട്ടം, ഷാനിഫ് കണയംങ്കോട് എന്നിവർ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.