ഉബർ ഓട്ടോ സർവിസ് കോഴിക്കോട്ടും

കോഴിക്കോട്: ഓൺലൈൻ അധിഷ്​ഠിത ടാക്​സി സർവിസായ ഉബറി​‍ൻെറ ഓട്ടോ സർവിസ് കോഴിക്കോട്ടും തുടങ്ങുന്നു. കൊച്ചി, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങൾക്കുശേഷമാണ് സർവിസ് കോഴിക്കോട്ടേക്കുകൂടി വ്യാപിപ്പിക്കുന്നത്. സുരക്ഷിതമായി വീടുകളിൽനിന്നുള്ള പിക്കപ്പ്, തടസ്സമില്ലാത്ത റൈഡുകൾ, ചെലവുകുറഞ്ഞ സ്പർശന രഹിത പേമൻെറ്​ തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. ഉബർ ഗോ, പ്രീമിയർ, ഇൻറർസിറ്റി തുടങ്ങിയ നിരവധി സേവനങ്ങൾ ഉബർ കോഴിക്കോട്ട്​ ലഭ്യമാക്കും. പരമ്പരാഗത രീതിയിൽനിന്ന്​ മാറി ഓട്ടോറിക്ഷ വിളിക്കുന്ന രീതിയിലേക്ക് ഇ-മെയിൽ പ്രചരിപ്പിക്കുകയും ലക്ഷ്യമിടുന്നു. ഓട്ടോഡ്രൈവർമാരുടെ വരുമാനം വർധിപ്പിക്കാനും സമയം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനും അവസരങ്ങൾ വിപുലമാക്കാനും ഉബർ ഓട്ടോ സഹായിക്കുമെന്ന് ഉബർ ദക്ഷിണേന്ത്യ, ഈസ്​റ്റ്​ ജനറൽ മാനേജർ സുബോധ് സാംഗ്​വാൻ പറഞ്ഞു. സുരക്ഷയുടെ ഭാഗമായി ഒട്ടേറെ സുരക്ഷ പദ്ധതികൾ ഉബർ നടപ്പാക്കിയിട്ടുണ്ട്. ഗോ ഓൺലൈൻ ചെക്ക്​ലിസ്​റ്റ്​, നിർബന്ധ മാസ്​ക്​ നയം, പ്രീ-ട്രിപ്​ മാസ്​ക്​ പരിശോധന, സുരക്ഷകാര്യങ്ങളിൽ ഡ്രൈവർമാർക്ക് നിർബന്ധ വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. സുരക്ഷിതമല്ലെന്നു തോന്നിയാൽ റൈഡർ മാർക്കും ഡ്രൈവർമാർക്കും ട്രിപ്പുകൾ റദ്ദ് ചെയ്യാനുള്ള പോളിസിയും കമ്പനി പുതുക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.