പയ്യോളി: തിക്കോടി ഗ്രാമപഞ്ചായത്തിലെ പുറക്കാടുനിന്ന് തുറയൂരിലേക്കുള്ള റോഡ് തകർന്നു. തിക്കോടി - തുറയൂർ ഗ്രാമപഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന രണ്ടര കി.മീ. റോഡിൻെറ ചില ഭാഗങ്ങൾ പൂർണമായും ചില സ്ഥലങ്ങളിൽ ഭാഗികമായും തകർന്ന അവസ്ഥയിലാണ്. പുറക്കാട് കെട്ടുമ്മൽ ഭാഗത്തുനിന്ന് സഞ്ചരിക്കുമ്പോൾ ഒരു കി.മീ. പിന്നിട്ട ശേഷമാണ് ഉപരിതലം അടർന്ന നിലയിൽ വൻകുഴികൾ രൂപപ്പെട്ടത്. ഓട്ടോകൾ അടക്കം സർവിസ് ഇല്ലാത്ത ഇവിടെ ഇപ്പോൾ ഇരുചക്രവാഹനങ്ങൾപോലും ഓടിക്കാൻ പറ്റാത്ത അവസ്ഥയാണ്. രണ്ടു വർഷത്തിലധികമായി റീ - ടാറിങ്ങും കുഴികളടക്കൽ പ്രവൃത്തിയും നടത്തിയിട്ടില്ല. തുറയൂർ - മണിയൂർ ഗ്രാമപഞ്ചായത്തിലുള്ളവർക്ക് കൊയിലാണ്ടി ആനക്കുളം വഴി ദേശീയപാതയിൽ എത്താനുള്ള എളുപ്പവഴി കൂടിയാണിത്. മഴക്കാലത്തിന് മുമ്പെങ്കിലും റോഡ് നന്നാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.