ദലിത് കോൺഗ്രസ് എതിർപ്പിനിടെ ധർമജൻ വീണ്ടും ബാലുശ്ശേരിയിൽ

‌ബാലുശ്ശേരി: യു.ഡി.എഫ്​ സ്ഥാനാർഥിയാവുന്നതിൽ ദലിത്​ കോൺഗ്രസി​‍ൻെറ എതിർപ്പ് നിലനിൽക്കെ, സിനിമ നടൻ ധർമജൻ ബോൾഗാട്ടി വീണ്ടും ബാലുശ്ശേരിയിലെത്തി. സംവരണ മണ്ഡലമായ ബാലുശ്ശേരിയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാൻ പരിഗണിക്കുന്നവരുടെ പട്ടികയിൽ ധർമജ​‍ൻെറ പേരും ചർച്ചയായിരിക്കെയാണ് അദ്ദേഹം വീണ്ടും ബാലുശ്ശേരിയിലെത്തിയത്. വിവാഹവീടുകളിലും പൊതുപരിപാടികളിലും പങ്കെടുത്തുകൊണ്ടാണ് മണ്ഡലത്തിൽ ധർമജൻ സാന്നിധ്യം സജീവമാക്കുന്നത്. തിങ്കളാഴ്​ച എസ്​റ്റേറ്റ്മുക്കിലെ മൊകായിൽ സിനിമ രംഗത്തെ സുഹൃത്തി​‍ൻെറ വീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കുടുംബസമേതമാണ് ധർമജൻ എത്തിയത്. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് സ്​റ്റേഡിയത്തോടുള്ള അവഗണനക്കെതിരെ കോൺഗ്രസ് പ്രവർത്തകനായ മനോജ് കുന്നോത്ത് ചൊവ്വാഴ്​ച നടത്തുന്ന 48 മണിക്കൂർ ഉപവാസ സമരം ഉദ്​ഘാടനം ചെയ്യുന്നതും ധർമജനാണ്. ജനുവരി 26ന്​ മണ്ഡലത്തിലെ അത്തോളി, കോട്ടൂർ പഞ്ചായത്തുകളിലെ വിവിധ പരിപാടികളിലും ധർമജൻ പങ്കെടുത്തിരുന്നു. കലാരംഗത്തും പൊതുരംഗത്തുമുള്ളവരെ വീട്ടിലെത്തി കാണുകയും ജില്ല നേതാക്കളുമായി സംസാരിക്കുകയും ചെയ്​തു. ഇന്നലെ വീണ്ടും ബാലുശ്ശേരിയിലെത്തിയതോടെ ധർമജ​‍ൻെറ സ്ഥാനാർഥിത്വം ഏതാണ്ട് ഉറപ്പിച്ച മട്ടിലാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വം. എന്നാൽ, ദലിത്​ കോൺഗ്രസ് ജില്ല നേതൃത്വം തുടക്കത്തിൽ തന്നെ പ്രതിഷേധമുയർത്തിയിട്ടുണ്ട്. സംവരണ സീറ്റിൽ സെലിബ്രിറ്റികളെ ഇറക്കുമതി ചെയ്യുന്നത് ഗുണകരമല്ലെന്നും പാർട്ടിക്കായി അക്ഷീണം പ്രവർത്തിക്കുന്ന ദലിത്​ കോൺഗ്രസ് പ്രവർത്തകരെ അവഗണിക്കരുതെന്നും ദലിത്​ കോൺഗ്രസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. എവിടെയായാലും കോൺഗ്രസ് ജയിക്കണമെന്നാണ് ആഗ്രഹം. അല്ലാതെ അസ്വാരസ്യങ്ങൾക്കും ഗ്രൂപ്പുകൾക്കും ഇവിടെ സ്ഥാനമില്ല. ബാലുശ്ശേരിയിലെ സൗഹൃദങ്ങൾ കാരണമാണ്​ ഇവിടെ മത്സരിക്കാൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ, അന്തിമ തീരുമാനം എ.ഐ.സി.സിയാണ് എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ‌ Photo:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.