വയനാട്​ വിജ്ഞാപനം: ചെന്നിത്തല പ്രധാനമന്ത്രിക്ക്​ കത്തയച്ചു

തിരുവനന്തപുരം: വയനാട് വന്യജീവി സങ്കേതത്തിൻെറ ചുറ്റുമുള്ള പ്രദേശങ്ങളെ അതിപാരിസ്​ഥിതിക പ്രധാന്യമുള്ള മേഖലയായി ഉൾപ്പെടുത്തി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ വിജ്ഞാപനം ഉടനടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ കത്തയച്ചു. പ്രദേശത്ത് ദശാബ്​ദങ്ങളായി അധിവസിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തിൽ അനിശ്ചിതത്വം സൃഷ്​ടിക്കാൻ മാത്രമേ ഈ വിജ്ഞാപനം ഉതകൂ. മാത്രമല്ല പ്രദേശത്തെ നിർമാണപ്രവർത്തനങ്ങളുടെയും അടിസ്​ഥാന സൗകര്യ വികസനപ്രവർത്തനങ്ങളുടെയും സമ്പൂർണമായ നിരോധനമാണ് ഈ വിജ്ഞാപനം മൂലം ഉണ്ടാകുന്നതെന്നും ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായി ഉണ്ടായ പ്രളയങ്ങളും പ്രകൃതിദുരന്തങ്ങളും നൽകിയ ആഘാതത്തിൽനിന്ന് വയനാട്ടിലെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതേയുള്ളു. ജനങ്ങളുടെ ജീവനും സ്വത്തിനും ജീവനോപാധികൾക്കും കനത്തനഷ്​ടമാണ് ഈ പ്രകൃതിദുരന്തങ്ങളുണ്ടാക്കിയത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വലിയ പിന്തുണയും സഹായവുമുണ്ടെങ്കിൽ മാത്രമേ ഇവിടത്തെ ജനങ്ങൾക്ക് അതിജീവനം സാധ്യമാവുകയുള്ളൂ. അതിനെ തുരങ്കം ​വെക്കുന്ന പ്രവർത്തനങ്ങൾ ഏതു ഭാഗത്തുനിന്നുണ്ടായാലും പൊതുജനങ്ങളുടെ ഭാഗത്തുനിന്ന്് കടുത്ത എതിർപ്പു വിളിച്ചുവരുത്തുമെന്നും ചെന്നിത്തല കത്തിൽ സൂചിപ്പിക്കുന്നു. വളരെയേറെ ജനസാന്ദ്രതയുള്ള വില്ലേജുകളാണ് വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റും നിലനിൽക്കുന്നതെന്നും അതുകൊണ്ട് എത്രയും പെട്ടെന്നുതന്നെ ഈ വിജ്ഞാപനം പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.