ജില്ല ജയിലിൽ ആറ്​ പദ്ധതികളുടെ ഉദ്​ഘാടനം

കോഴിക്കോട്​: ജില്ല ജയിലി​‍ൻെറ സമഗ്ര വികസനവും പുരോഗതിയും ലക്ഷ്യമിട്ട്​ ആവിഷ്​കരിച്ച ആറുപദ്ധതികളുടെ ഉദ്​ഘാടനം ജയിൽ ഡി.ജി.പി ഋഷിരാജ്​ സിങ്​ നിർവഹിച്ചു. പുതുതായി സ്​ഥാപിച്ച സി.സി.ടി.വി കാമറ, പ്ലാവിൻ തൈ നടീൽ, മത്സ്യ കൃഷി, ആംബുലൻസ്​ ഫ്ലാഗ്​ഓഫ്​, പുസ്​തകം ഏറ്റുവാങ്ങൽ, കോഫി വെൻഡിങ്​ മെഷീൻ എന്നിവയുടെ ഉദ്​ഘാടനമാണ്​ നടന്നത്​. ഉത്തരമേഖല ജയിൽ ഡി.ഐ.ജി എം.കെ. വിനോദ്​ കുമാർ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ്​ യൂനിവേഴ്​സിറ്റി ലയൺസ്​ ക്ലബ്​ അംഗം നാരായണൻ മുഖ്യാതിഥിയായിരുന്നു. ഉത്തരമേഖല റീജനൽ വെൽഫെയർ ഓഫിസർ കെ.വി. മുകേഷ്​, ജില്ല പ്രൊബേഷൻ ഓഫിസർ എം. അഞ്​ജു മോഹൻ, ഇഗ്​നീഷ്യസ്​, ഇ.ആർ. രാധാകൃഷ്​ണൻ തുടങ്ങിയവർ സംസാരിച്ചു. ജില്ല ജയിൽ സൂപ്രണ്ട്​ കെ.വി. ജഗദീശൻ സ്വാഗതവും വെൽഫെയർ ഓഫിസർ ടി. രാജേഷ്​ കുമാർ നന്ദിയും പറഞ്ഞു. കാഷ് അവാർഡ്​ വിതരണം കോഴിക്കോട്: ദർശനം വായനമുറിയിൽ തുടർച്ചയായി വിജയം കൈവരിച്ച വായനക്കാരിക്ക്​ കൈരളി ന്യൂസ് യു.എസ്.എ ഏർപ്പെടുത്തിയ ഫലകവും കാഷ് അവാർഡും വിതരണം ചെയ്തു. മേയർ ഡോ. ബീന ഫിലിപ്പ്, ഒന്നാം സ്​ഥാനം നേടിയ റഹ്​മാനിയ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ബി. നന്ദനക്ക്​ സമ്മാനം കൈമാറി. രണ്ടാം സ്ഥാനം നേടിയ ബിലാത്തിക്കുളം ബി.ഇ.എം യു.പി സ്കൂൾ അധ്യാപിക നീലമ ഹെറീനക്ക്​ പി.വി. കുട്ടനും മൂന്നാം സ്ഥാനം നേടിയ തേഞ്ഞിപ്പലം സ്വദേശി എൻ.ആർ. ജയലക്ഷ്മിക്ക് എം. ഫിറോസ് ഖാനും സമ്മാനം വിതരണം ചെയ്തു. എൻ. ഉദയൻ അധ്യക്ഷത വഹിച്ചു. ഡോ. ഖദീജ മുംതാസ്, എം.എ. ജോൺസൺ, ജോസ് കാടാപ്പുറം, അഡ്വ. സി.എം. ജംഷീർ എന്നിവർ സംസാരിച്ചു. ദർശനം ഗ്രന്ഥാലയം പ്രസിഡൻറ്​ ടി.കെ. സുനിൽകുമാർ സ്വാഗതവും പി. ദീപേഷ് കുമാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.