കോഴിക്കോട്: ജില്ല ജയിലിൻെറ സമഗ്ര വികസനവും പുരോഗതിയും ലക്ഷ്യമിട്ട് ആവിഷ്കരിച്ച ആറുപദ്ധതികളുടെ ഉദ്ഘാടനം ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് നിർവഹിച്ചു. പുതുതായി സ്ഥാപിച്ച സി.സി.ടി.വി കാമറ, പ്ലാവിൻ തൈ നടീൽ, മത്സ്യ കൃഷി, ആംബുലൻസ് ഫ്ലാഗ്ഓഫ്, പുസ്തകം ഏറ്റുവാങ്ങൽ, കോഫി വെൻഡിങ് മെഷീൻ എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. ഉത്തരമേഖല ജയിൽ ഡി.ഐ.ജി എം.കെ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി ലയൺസ് ക്ലബ് അംഗം നാരായണൻ മുഖ്യാതിഥിയായിരുന്നു. ഉത്തരമേഖല റീജനൽ വെൽഫെയർ ഓഫിസർ കെ.വി. മുകേഷ്, ജില്ല പ്രൊബേഷൻ ഓഫിസർ എം. അഞ്ജു മോഹൻ, ഇഗ്നീഷ്യസ്, ഇ.ആർ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ജില്ല ജയിൽ സൂപ്രണ്ട് കെ.വി. ജഗദീശൻ സ്വാഗതവും വെൽഫെയർ ഓഫിസർ ടി. രാജേഷ് കുമാർ നന്ദിയും പറഞ്ഞു. കാഷ് അവാർഡ് വിതരണം കോഴിക്കോട്: ദർശനം വായനമുറിയിൽ തുടർച്ചയായി വിജയം കൈവരിച്ച വായനക്കാരിക്ക് കൈരളി ന്യൂസ് യു.എസ്.എ ഏർപ്പെടുത്തിയ ഫലകവും കാഷ് അവാർഡും വിതരണം ചെയ്തു. മേയർ ഡോ. ബീന ഫിലിപ്പ്, ഒന്നാം സ്ഥാനം നേടിയ റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ബി. നന്ദനക്ക് സമ്മാനം കൈമാറി. രണ്ടാം സ്ഥാനം നേടിയ ബിലാത്തിക്കുളം ബി.ഇ.എം യു.പി സ്കൂൾ അധ്യാപിക നീലമ ഹെറീനക്ക് പി.വി. കുട്ടനും മൂന്നാം സ്ഥാനം നേടിയ തേഞ്ഞിപ്പലം സ്വദേശി എൻ.ആർ. ജയലക്ഷ്മിക്ക് എം. ഫിറോസ് ഖാനും സമ്മാനം വിതരണം ചെയ്തു. എൻ. ഉദയൻ അധ്യക്ഷത വഹിച്ചു. ഡോ. ഖദീജ മുംതാസ്, എം.എ. ജോൺസൺ, ജോസ് കാടാപ്പുറം, അഡ്വ. സി.എം. ജംഷീർ എന്നിവർ സംസാരിച്ചു. ദർശനം ഗ്രന്ഥാലയം പ്രസിഡൻറ് ടി.കെ. സുനിൽകുമാർ സ്വാഗതവും പി. ദീപേഷ് കുമാർ നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:04 AM GMT Updated On
date_range 2021-01-13T05:34:56+05:30ജില്ല ജയിലിൽ ആറ് പദ്ധതികളുടെ ഉദ്ഘാടനം
text_fieldsNext Story