ജീപ്പിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്

എലത്തൂർ: സ്കൂട്ടറിൽ ജീപ്പിടിച്ച് ദമ്പതികൾക്കു​ പരിക്ക്. ചൊവ്വാഴ്ച ഉച്ചയോടെ എലത്തൂർ പൊലീസ് സ്​റ്റേഷനു സമീപത്താണ് സംഭവം. ടിപ്പർ ലോറി വരുന്നതു കണ്ട് വെട്ടിച്ച കെ.എസ്.ഇ.ബിയുടെ ജീപ്പിടിക്കുകയായിരുന്നു. പൊലീസ് സ്​റ്റേഷന് പിറകുവശത്ത് താമസിക്കുന്ന അബ്​ദുൽ ഖാദർ ഹാജി (65), ഭാര്യ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ദമ്പതികൾക്ക് ഏറെ നേരം റോഡിൽ കിടക്കേണ്ടിവന്നതായി ആക്ഷേപമുയർന്നു. നാട്ടുകാർ ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.