-തെരഞ്ഞെടുപ്പ്​ പ്രചാരണം ചൂടുപിടിച്ചു

കോഴിക്കോട്​: നാമനിർ​േദ​ശ പത്രിക സൂക്ഷ്​മ പരിശോധന പൂർത്തിയായതോടെ തദ്ദേശ സ്വയംഭരണ സ്​ഥാപന തെരഞ്ഞെടുപ്പ്​ ചിത്രം തെളിഞ്ഞു. പലയിടങ്ങളിലും വിമത സ്​ഥാനാർഥികൾ പാർട്ടികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുവെന്നതൊഴിച്ചാൽ എല്ലാ വാർഡുകളിലും സ്​ഥാനാർഥികളായിക്കഴിഞ്ഞു. പ്രചാരണവും തുടങ്ങി. തിങ്കളാഴ്​ച പത്രിക പിൻവലിക്കൽകൂടി പൂർത്തിയായാൽ ചിത്രം കൂടുതൽ വ്യക്​തമാകും. കോർപറേഷനിൽ ചിലയിടങ്ങളിൽ വിമത ശല്യം എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരുപോലെ നേരിടേണ്ടി വന്നു. ഒരു വാർഡിൽ മൂന്ന്​ കോൺഗ്രസുകാരാണ്​ പത്രിക നൽകിയിട്ടുള്ളത്​. വിമതരെ ചാക്കിട്ട്​ പ്രശ്​നം പരിഹരിക്കാനായി പാർട്ടികൾ ഓട്ടത്തിലാണ്​. തിങ്കളാഴ്​ചക്കുള്ളിൽ പ്രശ്​നം പരിഹരിച്ച്​ പത്രിക പിൻവലിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്​. എന്നാലും നിലവിൽ പ്രാഥമിക ഘട്ടമായി വീടുകയറിയുള്ള പ്രചാരണങ്ങൾ ആരംഭിച്ചിട്ടുണ്ട്​. കോവിഡി​ൻെറ പശ്ചാത്തലത്തിൽ മുമ്പത്തെ പോലെ ആഘോഷമായി പ്രചാരണ പ്രവർത്തനങ്ങളും പിരിവുകളും നടത്താനാകുന്നില്ലെങ്കിലും വാർഡുകളിലെ വീടുകൾ ഒന്നൊഴിയാതെ സന്ദർശിക്കാനാണ്​ എല്ലാ സ്​ഥാനാർഥികളുടെയും തീരുമാനം. ചുമരുകളിലെല്ലാം സ്​ഥാനാർഥികളുടെ ചിത്രവും പേരും തെളിഞ്ഞുതുടങ്ങി. സമൂഹ മാധ്യമങ്ങൾ വഴി കൊണ്ടുപിടിച്ച പ്രചാരണം നേരത്തെ തുടങ്ങിയിരുന്നു. സ്​ഥാനാർഥികളെ പുകഴ്​ത്തിക്കൊണ്ടുള്ള പാട്ടുകളും ട്രോളുകളും വിഡിയോകളും എത്തി. ​സ്​ഥാനാർഥികളുടെ ചിരിച്ചു നിൽക്കുന്ന കട്ടൗട്ടുകളും വോട്ടഭ്യർഥിച്ചുള്ള േപാസ്​റ്ററുകളും തെരുവുകൾ തോറും ഉയർന്നു. കോവിഡിനെ അതിജീവിച്ച്​ ഇൗ തെരഞ്ഞെടുപ്പ്​ വിജയിക്കുമെന്ന പ്രത്യാശയോടെയാണ്​ എല്ലാ പാർട്ടികളും ഗോദയിൽ ഇറങ്ങിയിരിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.